www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

രുചിയൂറും നാടൻ ബീഫ് കറി

Share it:



ചേരുവകൾ

  • ബീഫ് - 1 കിലോ 
  • സവോള - 2 എണ്ണം (നീളനെ അരിഞ്ഞത്)
  • തക്കാളി - 1 എണ്ണം (നീളനെ അരിഞ്ഞത്)
  • പച്ചമുളക് - 4 എണ്ണം (കീറിയത്)
  • ഇഞ്ചി - 1 വലിയ കഷണം (ചതച്ചത്)
  • വെളുത്തുള്ളി - 1 വലിയത് (ചതച്ചത്)  
  • ചെറിയ ഉള്ളി - 7 എണ്ണം (നീളനെ അരിഞ്ഞത്)
  • വലിയ ജീരകം - 1 ടേബിൾസ്‌പൂൺ 
  • ഉണക്കമുളക് - 5 എണ്ണം 
  • മുളക്പൊടി - 2 ടേബിൾസ്‌പൂൺ 
  • മഞ്ഞൾപൊടി - 1/2 ടേബിൾസ്‌പൂൺ
  • മല്ലിപൊടി - 2 ടേബിൾസ്‌പൂൺ
  • മീറ്റ്മാസല - 2 ടേബിൾസ്‌പൂൺ
  • ഗരംമസാല പൊടി - 1 ടേബിൾസ്‌പൂൺ
  • വെളിച്ചെണ്ണ - ആവശ്യത്തിന് 
  • ഉപ്പ് - ആവശ്യത്തിന് 
  • കറിവേപ്പില - ആവശ്യത്തിന് 



തയ്യാറാക്കുന്ന വിധം

കുക്കറിൽ ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ചതിന് ശേഷം സവോള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, തക്കാളി എന്നിവ ഇട്ട് നന്നായി വഴറ്റിക്കൊടുക്കാം. ശേഷം ഇതിലേക്ക് മഞ്ഞൾപൊടി, മല്ലിപൊടി, മുളക്പൊടി, മീറ്റ്മാസല, ഗരംമസാലപ്പൊടി, ഉപ്പ് എന്നിവ ഇട്ട് നന്നായി വഴറ്റുക.

അതിലേക്ക് ബീഫും കൂടി ചേർത്ത് കൊടുക്കാം. ഇതിന് ശേഷം ആവശ്യത്തിന് വെള്ളം ഒഴിച്ച് വേവിക്കാൻ വയ്ക്കാം. ബീഫ് വെന്ത ശേഷം ഒരു ചീനച്ചട്ടിയിൽ ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ചതിന് ശേഷം ഇതിലേക്ക് വലിയ ജീരകം, ചെറിയ ഉള്ളി, ഉണക്കമുളക്, കറിവേപ്പില എന്നിവ ഇട്ട് നന്നായി മൂപ്പിക്കാം. ശേഷം ഇതിലേക്ക് നേരത്തെ വേവിച്ച് വച്ചിരിക്കുന്ന ബീഫ് ഇട്ടു കൊടുക്കുന്നതോടെ ബീഫ് കറി തയ്യാർ. 



വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/IEDeVZV35TG9r0BcZgGIR2

Share it:

Food

Post A Comment: