www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1575) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (125) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

മകളെ കൊന്ന് കിണറ്റിൽ ചാടിയത് ഒറ്റപ്പെടുത്തൽ സഹിക്കാതെ വന്നപ്പോൾ; കൂട്ടിക്കലിലെ യുവതിയുടെ മൊഴി

Share it:



മു​ണ്ട​ക്ക​യം: എല്ലാവരും ഒറ്റപ്പെടുത്താൻ ശ്രമിച്ചതിനെ തുടർന്നാണ് മകളെ കൊലപ്പെടുത്തി ജീവനൊടുക്കാൻ ശ്രമിച്ചതെന്ന് യുവതിയുടെ മൊഴി. മുണ്ടക്കയം കൂട്ടിക്കലിലാണ് 12 വയസുള്ള മകളെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ ശേഷം യുവതി കിണറ്റിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ചത്. ക​ണ്ട​ത്തി​ൽ ഷെ​മീ​റി​ന്‍റെ ഭാ​ര്യ ലൈജീ​ന​യാ​ണ് മ​ക​ൾ ഷം​ന​യെ കൊ​ല​പ്പെ​ടു​ത്തി​യ​ത്.   

വിദേശത്തു ജോലിയുള്ള ഷെമിറിന്‍റെ വീട്ടുകാരുമായി അകലത്തിലായിരുന്നു ലൈജീന. അ​മ്മ​യും മ​ക​ളും ത​നി​ച്ചാ​യി​രു​ന്നു താ​മ​സം. എ​ല്ലാ​വ​രും ത​ങ്ങ​ളെ ഒ​റ്റ​പ്പെ​ടു​ത്തി​യെ​ന്നും അ​തി​നാ​ലാ​ണ് മ​ക​ളെ കൊ​ല​പ്പെ​ടു​ത്തി ജീ​വ​നൊ​ടു​ക്കാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്നും ലൈ​ജീന പൊ​ലീ​സി​ന് മൊ​ഴി ന​ൽ​കിയിരിക്കുന്നത്. ഇവര്‍ക്ക്  മാ​ന​സി​ക​വി​ഭ്രാ​ന്തി​യു​ള്ള​താ​യാ​ണ് പൊലീസ് നൽകുന്ന സൂ​ച​ന. 

ഇ​വ​ർ​ക്കെ​തി​രേ പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ‌ ചെയ്തിട്ടുണ്ട്. പു​ല​ർ​ച്ചെ നാ​ലോ​ടെ​യാ​യി​രു​ന്നു നാടിനെ നടുക്കിയ സം​ഭ​വം. മ​ക​ൾ​ക്ക് ഉ​റ​ക്ക​ഗു​ളി​ക ന​ൽ​കി​യ ശേ​ഷ​മാ​ണ് ഷാ​ൾ ഉ​പ​യോ​ഗി​ച്ച് ക​ഴു​ത്തു​ഞെ​രി​ച്ച​ത്. പി​ന്നാ​ലെ മാ​താ​വും ഉ​റ​ക്ക​ഗു​ളി​ക ക​ഴി​ച്ചു. പി​ന്നീ​ടാ​ണ് ഇ​വ​ർ കി​ണ​റ്റി​ൽ ചാ​ടി​യ​ത്. 

വീ​ഴ്‌ച്ച​യി​ൽ പ​രുക്കേ​റ്റ യുവതി കി​ണ​റ്റി​നു​ള്ളി​ൽ കി​ട​ന്ന് ബ​ഹ​ളം​വ​ച്ച​തോ​ടെ​യാ​ണ് പ​രി​സ​ര​വാ​സി​ക​ൾ വി​വ​ര​മ​റി​ഞ്ഞ​ത്. പി​ന്നീ​ട് നാ​ട്ടു​കാ​ർ ക​ര​യ്ക്ക് ക​യ​റ്റി​യ​തോ​ടെ മ​ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ വി​വ​രം ഇ​വ​ർ പ​റ​ഞ്ഞു. തു​ട​ർ​ന്ന് വി​വ​രം പൊ​ലീ​സി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഇ​വ​രു​ടെ പ​രു​ക്ക് ഗു​രു​ത​ര​മാ​യ​തി​നാ​ൽ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/HusAZsCPxMwIxKAryVG7rc

Share it:

Kerala

Post A Comment: