ന്യൂഡെൽഹി: കോവിഡ് ഡെൽറ്റ പ്ലസ് വകഭേദം കണ്ടെത്തിയതിനെ തുടർന്ന് കേരളമടക്കം മൂന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്രം ജാഗ്രതാ നിർദേശം നൽകി. മധ്യപ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങൾക്കാണ് കേരളത്തിനു പുറത്ത് ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്. ഡെൽറ്റ പ്ലസ് തീവ്ര വ്യാപന ശേഷിയുള്ള കോവിഡ് വകഭേദമാണെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വകഭേദം കണ്ടെത്തിയ പ്രദേശങ്ങളിൽ പരിശോധന വർധിപ്പിക്കാനും കർശനമായി ക്വാറന്‍റൈൻ പാലിക്കുന്നത് ഉറപ്പാക്കാനും കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. ഇതിനു പുറമെ ഡെല്‍റ്റ പ്ലസ് വകഭേദം കണ്ടെത്തുന്ന സാമ്പിളുകള്‍ ഐ.എന്‍.എസ്.എ.സി.ഒ.ജി അംഗീകൃത ലാബുകളിലേക്ക് അയക്കാനും കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്. വൈറസ് കണ്ടെത്തിയ പശ്ചാത്തലത്തില്‍ പ്രതിരോധ നടപടികള്‍ കൂടുതല്‍ കര്‍ശനമാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
ഡെല്‍റ്റ പ്ലസ് വകഭേദം മറ്റു രാജ്യങ്ങളിലും കണ്ടെത്തിയിട്ടുള്ളതായി കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷന്‍ അറിയിച്ചു. അമേരിക്ക, യു.കെ, പോര്‍ച്ചുഗല്‍, സ്വിറ്റ്സര്‍ലന്‍ഡ്, ജപ്പാന്‍, പോളണ്ട്, നേപ്പാള്‍, ചൈന, റഷ്യ തുടങ്ങിയവയാണ് രാജ്യങ്ങള്‍. രാജ്യത്ത് 22 സാമ്പിളുകളിലാണ് ഡെല്‍റ്റ പ്ലസ് വകഭേദത്തിന്‍റെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: