www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

വിദ്യാർഥികൾക്ക് മൊബൈൽ വാങ്ങാൻ പലിശ രഹിത വായ്‌പ; വിദ്യാ തരംഗിണിയെ കുറിച്ച് അറിയേണ്ടതെല്ലാം

Share it:


തിരുവനന്തപുരം: പഠനം ഓൺലൈനിലേക്ക് മാറിയതോടെ മൊബൈൽ ഫോൺ ഇല്ലാതെ ബുദ്ധിമുട്ടുന്ന കുട്ടികളെ സഹായിക്കാൻ പലിശ രഹിത വായ്‌പാ പദ്ധതിയുമായി സംസ്ഥാന സർക്കാർ. സഹകരണ സംഘങ്ങളും ബാങ്കുകളുമായി സഹകരിച്ചാണ് പദ്ധതി.

 

വിദ്യാ തരംഗിണി എന്ന പേരിലുള്ള പദ്ധതി അനുസരിച്ച് ജൂലൈ 31 വരെ പലിശ രഹിത വായ്‌പയ്ക്കായി അപേക്ഷിക്കാം. ഒരു വിദ്യാർഥിക്ക് മൊബൈൽ ഫോൺ വാങ്ങാൻ 10,000 രൂപ നൽകും. 

സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം ഡിജിറ്റൽ പഠനം സാധ്യമാകാത്ത നിരവധി കുട്ടികളുടെ ബുദ്ധിമുട്ടുകൾ പുറത്തു വന്നിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാന സർക്കാർ പദ്ധതി ആവിഷ്‌കരിച്ചത്. 

നാളെ മുതൽ ജൂലൈ 31 വരെ വായ്‌പ നൽകും. ഒരു സംഘത്തിന് 50,000 രൂപ വരെ വായ്‌പ നൽകാം. സ്ക്കൂൾ അധികൃതരുടെ സാക്ഷ്യപത്രം സഹിതമാണ് മൊബൈൽ ഫോണിനായി അപേക്ഷിക്കേണ്ടത്. രണ്ടു വർഷം കൊണ്ട് തുല്യഗഡുക്കളായി തിരിച്ചടയ്ക്കണം എന്നും പദ്ധതിയിൽ പറയുന്നു.    

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L

Share it:

Kerala

Post A Comment: