പാലാ: ഭർത്താവിനൊപ്പം ഉറങ്ങുന്നതിനിടെ കാണാതായ 22 കാരിയെ ഫെയ്‌സ് ബുക്ക് കാമുകനൊപ്പം കണ്ടെത്തി. പൂവക്കുളം സ്വദേശിനിയാണ് ഷൊർണൂരിൽ നിന്നും കാമുകനൊപ്പം രാമപുരം സ്റ്റേഷനിലെത്തിയത്. ഭർത്താവിനൊപ്പം പൂവക്കുളത്തെ വീട്ടിൽ കിടന്നുറങ്ങിയ യുവതിയെ വ്യാഴാഴ്ച്ച പുലർച്ചെ മുതലാണ് കാണാതായത്. തുടർന്ന് ഭർത്താവ് പൊലീസിൽ പരാതി നൽകിയിരുന്നു.
യുവതിക്കായി അന്വേഷണം നടത്തുന്നതിനിടെയാണ് ഷൊർണൂരിൽ നിന്നും യുവതി രാമപുരം പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചതും നേരിട്ട് എത്താമെന്ന് അറിയിച്ചതും. വ്യാഴാഴ്ച്ച രാത്രിയിൽ ഭർത്താവിനൊപ്പം ഉറങ്ങാൻ കിടന്നെന്നും പുലർച്ചെ നാലോടെ ഫെയ്‌സ് ബുക്ക് കാമുകൻ കാറിലെത്തി ഹോണടിച്ചപ്പോൾ എഴുന്നേറ്റ് പോകുകയായിരുന്നുവെന്നുമാണ് യുവതി മൊഴി നൽകിയിരിക്കുന്നത്. ഭർത്താവിന്‍റെ പാൻപരാഗ് ഉപയോഗവും മദ്യപാനവും ഇഷ്ടമില്ലെന്നും അതിനാലാണ് താൻ കാമുകനുമായി അടുത്തതെന്നും യുവതി പറഞ്ഞു.
പോകുന്ന വഴി തങ്ങൾ അമ്പലത്തിൽവച്ച് കല്യാണം കഴിച്ചെന്നും യുവതി പറയുന്നു. കോടതിയിൽ ഹാജരാക്കിയ യുവതി തനിക്ക് കാമുകനൊപ്പം പോയാൽ മതിയെന്ന് പറഞ്ഞു. ഇതോടെ യുവതിയെ കാമുകനൊപ്പം തന്നെ വിട്ടയച്ചു. കോടതിയിൽ നിന്നും യുവതി കാമുകനൊപ്പം തന്നെ മടങ്ങുകയും ചെയ്‌തു.
ഒരു വർഷം മുമ്പാണ് ഫെയ്‌സ് ബുക്കിൽ പരിചയപ്പെട്ട യുവാവുമായി യുവതി പ്രണയത്തിലായത്. തുടർന്ന് ഒളിച്ചോടാൻ പദ്ധതിയിടുകയായിരുന്നു. മുൻകൂട്ടി പദ്ധതി തയാറാക്കിയതനുസരിച്ചാണ് വ്യാഴാഴ്ച്ച പുലർച്ചെ കാമുകൻ കാറിലെത്തിയത്. ഇതിനിടെ ഭർത്താവ് യുവതിയുടെ മൊബൈൽ സിം കാർഡ് ഒടിച്ചു കളഞ്ഞിരുന്നു. ഇതോടെ രാത്രിയിൽ ഭർത്താവിന്‍റെ ഫോണിലെ സിം കാർഡും കൈക്കലാക്കിയാണ് യുവതി നാടു വിട്ടത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/KXENxMQq8p0GB9zypaK3W5
Post A Comment: