കൊല്ലം: നവജാത ശിശുവിനെ കരിയിലക്കൂനയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ യുവതി അറസ്റ്റിൽ. കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ പുരയിടത്തിന്‍റെ ഉടമയുടെ മകൾ രേഷ്മ (22) യാണ് അറസ്റ്റിലായത്. ജനുവരിയിലാണ് രേഷ്‌മയുടെ പിതാവ് പറമ്പിൽ കുഞ്ഞിന്‍റെ കരച്ചിൽ കേട്ടതും നാട്ടുകാരെ വിവരം അറിയിച്ചതും. ഊഴായിക്കോട് ക്ഷേത്രത്തിനു സമീപമായിരുന്നു ഇവരുടെ വീട്.
കരിയിലക്കൂട്ടത്തിൽ രണ്ട് ദിവസം പ്രായമുള്ള ആൺകുഞ്ഞിനെയാണ് ഉപേക്ഷിച്ച നിലയിൽ കണ്ടത്. പിന്നീട് കുട്ടിയെ എസ്.എ.ടി. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. സംഭവത്തിൽ കുഞ്ഞിന്‍റെ അമ്മയെ കണ്ടെത്താൻ പൊലീസ് അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് നടത്തിയ ഡിഎൻഎ പരിശോധനയിലാണ് പുരയിടത്തിന്‍റെ ഉടമയുടെ മകൾ തന്നെയാണ് കുഞ്ഞിന്‍റെ അമ്മയെന്ന് പൊലീസ് കണ്ടെത്തിയത്.
ഇതോടെ രേഷ്‌മയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രസവിച്ചയുടന്‍ കുഞ്ഞിനെ രേഷ്മ ഉപേക്ഷിക്കുകയായിരുന്നു. ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഒരു രാത്രി മുഴുവന്‍ മഞ്ഞേറ്റ് മണ്ണില്‍ കിടന്നത് കൊണ്ട് കുഞ്ഞ് അണുബാധയെ തുടര്‍ന്ന് മരിക്കുകയായിരുന്നു. ദേഹമാസകലം കരിയിലയും പൊടിയും മൂടിയ നിലയിലായിരുന്നു കുഞ്ഞിനെ കണ്ടെത്തിയത്.
നിരന്തരമായ അന്വേഷണങ്ങൾ നടത്തിയിട്ടും കുഞ്ഞിനെ ഉപേക്ഷിച്ചയാളെ കണ്ടെത്താൻ പോലീസിന് കഴിഞ്ഞിരുന്നില്ല. ബന്ധുക്കളെ കാത്ത് പിഞ്ചു മൃതശരീരം ദിവസങ്ങളോളം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്നു. ഒടുവിലാണ് ഡി.എൻ.എ പരിശോധനയിലൂടെ രേഷ്മയെ പൊലീസ് പിടികൂടുന്നത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: