കൊല്ലം: പ്രസവിച്ചതിനു തൊട്ടു പിന്നാലെ ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തിൽ അറസ്റ്റിലായ രേഷ്‌മയുടെ കാമുകന്‍റെ ഫെയ്‌സ് ബുക്ക് ഐഡി കണ്ടെത്തി. അനന്ദു എന്ന ഐഡിയിലൂടെയാണ് കാമുകൻ രേഷ്‌മയുമായി സംസാരിച്ചിരുന്നത്. എന്നാൽ ഈ അക്കൗണ്ട് ഒറിജിനൽ ആണോയെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഐഡി വ്യാജമാകാനാണ് സാധ്യതയെന്നും പൊലീസ് പറയുന്നു.
കാമുകനൊപ്പം ഒളിച്ചോടുന്നതിനു വേണ്ടിയാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്നാണ് രേഷ്‌മയുടെ മൊഴി. ഫെയ്‌സ് ബുക്കിലൂടെയാണ് അനന്ദുവുമായി അടുക്കുന്നത്. വർക്കലയിൽ അടക്കം പല സ്ഥലങ്ങളിലും രേഷ്‌മ അനന്ദുവിനെ കാണാൻ പോയിട്ടുണ്ടെങ്കിലും നേരിട്ട് കണ്ടില്ലെന്നാണ് രേഷ്‌മ പറയുന്നത്. അനന്ദുവുമായി രേഷ്‌മ വാട്സാപ്പിലൂടെയും സംസാരിച്ചിട്ടുണ്ട്. വാട്‌സാപ്പ് കോളും വീഡിയോകോളും ചെയ്‌തതായും സംശയിക്കുന്നുണ്ട്.
ഇന്നലെ ഇത്തിക്കരയാറിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഭർതൃ സഹോദര ഭാര്യ ആര്യയുടെ ഫോണിലൂടെയാണ് രേഷ്‌മ അനന്ദുവുമായി ബന്ധം പുലർത്തിയിരുന്നത്. കേസുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ ആര്യയ്ക്ക് അറിയാമെന്നാണ് കരുതിയിരുന്നത്. ഇത് ചോദിച്ചറിയാൻ ആര്യയെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചെങ്കിലും കഴിഞ്ഞ ദിവസം ആര്യയും ബന്ധു ഗ്രീഷ്‌മയും പുഴയിൽ ചാടി ജീവനൊടുക്കി. ഇതോടെ കേസ് വീണ്ടും ദുരൂഹമായി തുടരുകയാണ്. അറിഞ്ഞുകൊണ്ട് ആരേയും താൻ ചതിച്ചിട്ടില്ലെന്ന് ആര്യയുടെ ആത്മഹത്യാ കുറിപ്പിൽ പറയുന്നു. തന്‍റെ മകനെ നന്നായി നോക്കണം.
എല്ലാവരും ക്ഷമിക്കണമെന്നും ആര്യയുടെ ആത്മഹത്യാകുറിപ്പിലുണ്ട്. കുഞ്ഞിനെ കരിയിലക്കൂട്ടത്തിൽ ഉപേക്ഷിച്ചത് താൻ ഒറ്റയ്ക്കാണെന്നും ഗർഭിണിയായിരുന്നെന്ന വിവരം മറ്റാർക്കും അറിയില്ലായിരുന്നു എന്നുമുള്ള രേഷ്മയുടെ വാദവും ഇതോടെ പൊളിഞ്ഞു. തുടക്കം മുതൽ ഈ കേസ് ദുരൂഹത നിറഞ്ഞതായതിനാൽ കൊട്ടിയം ചാത്തന്നൂർ പരിസരത്തെ ലോഡ്ജുകൾ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/Emj3wFkoUOzGh0SK1sWsHp
Post A Comment: