വിവാഹേതര ബന്ധങ്ങൾ പാശ്ചാത്യ രാജ്യങ്ങളിൽ ഒരു വാർത്തയല്ല. എന്നാൽ ഭാര്യയുടെ പരിശുദ്ധി അളക്കാൻ മകന്‍റെ ഡിഎൻഎ പരിശോധന നടത്തിയ ഒരു യുവാവിനുണ്ടായ ദുരനുഭവമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത്. പരിശോധന കഴിഞ്ഞതോടെ സ്വന്തം മകൻ അമ്മാവനാണെന്ന് തിരിച്ചറിഞ്ഞതാണ് സംഭവം. ടിക് ടോക്കിലാണ് യുവാവ് തന്‍റെ അനുഭവം വെളിപ്പെടുത്തിയത്. @stacks1400 എന്ന അക്കൗണ്ടിൽ നിന്നാണ് വീഡിയോ സ്റ്റോറിയായി സംഭവം പോസ്റ്റ് ചെയ്‌തിരിക്കുന്നത്.
വീഡിയോയിൽ യുവാവ് തനിക്കുണ്ടായ അനുഭവം തുറന്നു പറയുകയാണ്. തന്‍റെ അമ്മയുടെ അഛന് നിരവധി സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നുവെന്നും അത് തന്‍റെ ജീവിതവും തകർത്തെന്നും ആമുഖമായി യുവാവ് പറയുന്നു. യുവാവിന്‍റെ കാമുകിയുമായും മുത്തഛനു ബന്ധമുണ്ടായിരുന്നു.
വൈകിയാണ് യുവാവ് ഇക്കാര്യം അറിഞ്ഞത്. പെൺസുഹൃത്ത് ജൻമം നൽകിയ കുഞ്ഞിനെ തന്‍റെ മകനായി യുവാവ് വളർത്തുകയായിരുന്നു. ഇതിനിടെയാണ് മുത്തഛനുമായി പെൺ സുഹൃത്തിനുള്ള ബന്ധം അറിഞ്ഞത്. ഇതോടെ മകന്‍റെ ഡി.എൻ.എ പരിശോധന നടത്തി. പരിശോധനാ ഫലം വന്നപ്പോൾ ഇദ്ദേഹം ശരിക്കും ഞെട്ടി. അത് തന്‍റെ മകനല്ല, മുത്തഛനും പെൺ സുഹൃത്തുമായുള്ള ബന്ധത്തിലുണ്ടായ മകനായിരുന്നു അത്. ഇതോടെ, മകനായി കൊണ്ടുനടന്നയാൾ തന്‍റെ അമ്മാവനാണെന്ന നടുക്കുന്ന യാഥാർഥ്യമാണ് ആ മനുഷ്യനെ കാത്തിരുന്നത്.
വീഡിയോയിൽ കരഞ്ഞു കൊണ്ടാണ് കാര്യങ്ങൾ വെളിപ്പെടുത്തുന്നത്. തന്‍റെ മകനായി താൻ ഇത്രയും കാലം കൊണ്ടു നടന്നയാൾ ബന്ധം വഴി അമ്മാവനാണെന്ന് ഇപ്പോൾ അറിഞ്ഞതായി ആ മനുഷ്യൻ വീഡിയോയിൽ വെളിപ്പെടുത്തി.
കാമുകിയുമായി അമ്മയുടെ അഛൻ നടത്തിയ അവിഹിതബന്ധത്തിന്‍റെ ബാക്കിപത്രമായിരുന്നു സ്വന്തം മകനായി വീട്ടിൽ വിളർന്നത്. നിരവധി ആളുകൾ ഇദ്ദേഹത്തെ സ്വാന്തനിപ്പിച്ച് രംഗത്തെത്തി. ധൈര്യം നഷ്ടപ്പെടുത്തരുത് എന്ന് ഒരാൾ കമന്‍റ് ചെയ്തു. ഇപ്പോൾ ഇരുട്ടാണെങ്കിൽ, നാളെ പ്രകാശപൂരിതമായ ദിനം ആയിരിക്കും. ഇത്തരമൊരു ഭാര്യയ്ക്ക് ഇനി നിങ്ങളുടെ ജീവിതത്തിൽ അർഹതയില്ലെന്ന് അയാൾ കമന്‍റിൽ ആ മനുഷ്യനോട് പറഞ്ഞു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: