www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1901) Idukki (1831) Mostreaded (1617) Crime (1444) National (1226) Entertainment (847) Viral (441) world (440) Video (357) Health (208) Gallery (163) mollywood (160) sports (138) Gulf (135) Trending (109) business (95) bollywood (89) Science (80) Food (52) Travel (41) kollywood (37) Gossip (36) Tech (33) auto (27) featured (27) Sex (24) Beauty (21) editorial (21) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

അടിപൊളി ഓഫർ

അടിപൊളി ഓഫർ
20000 mAh Power Bank

മറിയാൻ തുടങ്ങിയ ഓട്ടോ കൈകൊണ്ട് പിടിച്ചു നിർത്തി യുവാവ്; വീഡിയോ

Share it:



കൺമുന്നിൽ അപ്രതീക്ഷിത സംഭവങ്ങൾ നേരിടുമ്പോഴാണ് പലരും സൂപ്പർ ഹീറോകളാകുന്നത്. ഇത്തരത്തിൽ ഒരു ഹീറോയുടെ വീഡിയോയാണ് ട്വിറ്ററിൽ തരംഗമാകുന്നത്. എട്ട് സെക്കന്‍റ് മാത്രം ദൈർഘ്യമുള്ള വീഡിയോ പങ്കുവച്ചത് @DoctorAjayita എന്ന ട്വിറ്റർ യൂസറാണ്. ഇന്ത്യയിൽ ആരും ഒരു സൂപ്പർ ഹീറോ ആയേക്കാം എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവച്ചത്. 

ഒരു ചെറിയ റോഡിൽ മുണ്ടും മടക്കികുത്തി ഷർട്ടിട്ട് നിൽക്കുന്ന വ്യക്തിയാണ് വീഡിയോയിൽ. സാധാരണക്കാരനായ ഒരാൾ. അയാൾ എന്തു ചെയ്യുന്നു എന്ന് വ്യക്തമല്ലെങ്കിലും, ഏതോ വളർത്തു മൃഗത്തിന് തീറ്റ നൽകാൻ ഇറങ്ങിയതാണ് എന്ന് വീഡിയോയിൽ നിന്നും അനുമാനിക്കാം. ഇതിനിടെ വളരെ വേഗതയിൽ ഒരു ഓട്ടോറിക്ഷ അതുവഴി എത്തുന്നു.  

ചെറിയ റോഡിലെ വളവിൽ വളരെ വേ​ഗത്തിൽ എത്തുന്ന ഓട്ടോറിക്ഷ ഒരു വശത്തേക്ക് മറിയാൻ ആരംഭിക്കുകയാണ്. എന്നാൽ നിമിഷ നേരത്തിനുള്ളിൽ തന്നെ സൂപ്പർഹീറോ ആയി മാറുന്ന ഇയാൾ മറിഞ്ഞു വീഴാൻ ഒരുങ്ങുന്ന ഓട്ടോ റിക്ഷയെ തന്‍റെ കൈകൊണ്ട് പിടിച്ച് നേരെയാക്കുന്നു. ഇതു കാരണം ഓട്ടോ റിക്ഷ മറിയാതിരിക്കുകയും യാത്രക്കാർ ജീവനോടെ രക്ഷപ്പെടുകയും ചെയ്യുന്നു. ഓട്ടോറിക്ഷ മറിയാൻ ആരംഭിക്കുന്നതും ഇയാൾ രക്ഷപ്പെടുത്തുന്നതും എല്ലാം നിമിഷങ്ങളുടെ വ്യത്യാസത്തിൽ മാത്രമാണ് സംഭവിക്കുന്നത്. 

സിസി ടിവിയിൽ പതിഞ്ഞതാണ് ദൃശ്യങ്ങളെന്ന് വ്യക്തമാണെങ്കിലും സംഭവം നടന്നത് എവിടെയാണെന്ന് വ്യക്തമല്ല. ജൂൺ 17നാണ് വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്‌തിരിക്കുന്നത്. ഇതുവരെ 1.3 ലക്ഷം ആളുകളാണ് വീഡിയോ കണ്ടു കഴിഞ്ഞത്.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/KXENxMQq8p0GB9zypaK3W5


Share it:

Video

Post A Comment: