www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1575) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (125) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഇടുക്കി ജലാ‍ശയത്തിൽ കാണാതായ യുവാക്കൾക്കായി തിരച്ചിൽ തുരുന്നു

Share it:



ഇടുക്കി: മീൻ പിടിക്കുന്നതിനിടെ ഇടുക്കി ജലാശയത്തിൽ കാണാതായ യുവാക്കൾക്കായി വ്യാഴാഴ്ച്ച നടത്തിയ ശ്രമവും വിഫലം. മാട്ടുതാവളം കുമ്മിണിയിൽ ജോയ്സ് (31), കൂപ്പപറ ഇല്ലിക്കൽ പറമ്പിൽ മനു (31) എന്നിവരെയാണ് ചൊവ്വാഴ്ച്ച വൈകിട്ട് കെട്ടുചിറക്കു സമീപം ഒഴുക്കൻ പാറയിൽ കാണാതായത്. 

ചൊവ്വാഴ്ച്ച വൈകിട്ടു തുടങ്ങിയ തിരച്ചിൽ വ്യാഴാഴ്ച്ചയും തുടർന്നെങ്കിലും യുവാക്കളെ കണ്ടെത്താൻ കഴിഞ്ഞില്ല. പൊലീസ്, ഫയർഫോഴ്‌സ് എന്നിവർക്കൊപ്പം നാട്ടുകാരായ മുങ്ങൾ വിദഗ്ദരുടെ കൂടെ സഹായത്താലാണ് തിരച്ചിൽ നടത്തിയത്. കനത്ത മഴയെ തുടർന്ന് ജലാശയത്തിൽ വെള്ളം ഉയരുന്നതിനാൽ തിരച്ചിലിനു തടസം സൃഷ്‌ടിക്കുന്നുണ്ട്. 

ഈരാറ്റുപേട്ടയിൽ നിന്നും എത്തിയ ആർ.ആർ.ടി. അംഗങ്ങളായ ടീം നൻമക്കൂട്ടവും തിരച്ചിലിനു നേതൃത്വം നൽകി. യുവാക്കളെ കാണാതായ സ്ഥലത്തിനു നാല് കിലോമീറ്റർ ചുറ്റളവിലാണ് തിരച്ചിൽ നടത്തിയത്. കെട്ടുചിറ, ഭീമൻചുവട്, സീതക്കയം, ആനപ്പള്ളം, കൊച്ചിടുക്കി എന്നിവിടങ്ങളിലെല്ലാം തിരച്ചിൽ നടത്തി. വെള്ളിയാഴ്ച്ചയും തിരച്ചിൽ തുടരും.  വില്ലേജ് ഓഫീസർ എം. പ്രിജിമോൻ, ഉപ്പുതറ സി.ഐ. ആർ മധു , പഞ്ചായത്ത് പ്രസിഡന്‍റ് കെ.ജെ. ജയിംസ് എന്നിവർ സ്ഥലത്തു ക്യാമ്പ് ചെയ്ത് തിരച്ചിലിനു നേതൃത്വം നൽകി.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/Emj3wFkoUOzGh0SK1sWsHp


Share it:

Idukki

Post A Comment: