www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ആരോഗ്യത്തിനൊപ്പം സൗന്ദര്യവും; കാരറ്റ് തോരൻ തയാറാക്കാം

Share it:


ചേരുവകൾ

  • കാരറ്റ് - 4 എണ്ണം 
  • തേങ്ങാ - 1 ചെറിയ കപ്പ് (ചിരകിയത്)
  • കടുക് - 1 ചെറിയ ടേബിൾസ്‌പൂൺ 
  • ജീരകം - ഒരു നുള്ള് 
  • വെളുത്തുള്ളി - 5 അല്ലി (ചെറുതായി അരിഞ്ഞത്)
  • ചെറിയ ഉള്ളി - 8 എണ്ണം (നീളനെ അരിഞ്ഞത്)
  • പച്ചമുളക് - 2 എണ്ണം (ചെറുതായി അരിഞ്ഞത്)
  • കറിവേപ്പില - ആവശ്യത്തിന്  
  • വെളിച്ചെണ്ണ - ആവശ്യത്തിന് 
  • മഞ്ഞൾപൊടി - ഒരു നുള്ള് 
  • കുരുമുളക്പൊടി - ഒരു നുള്ള് 



തയ്യാറാക്കുന്ന വിധം

ചീനച്ചട്ടിയിൽ ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിച്ച ശേഷം ഇതിലേക്ക് ജീരകം ചേർത്ത് കൊടുക്കാം. ശേഷം ചെറിയ ഉള്ളി, പച്ചമുളക്, വെളുത്തുള്ളി, കറിവേപ്പില എന്നിവ ഇട്ട് വഴറ്റി എടുക്കണം. അതിനു ശേഷം തേങ്ങാ ചിരകിയതും, കാരറ്റും ചേർത്ത് കൊടുത്ത് നന്നായി ഇളക്കി കൊടുക്കാം. അതിനു ശേഷം ആവശ്യത്തിന് ഉപ്പും, മഞ്ഞൾപൊടിയും, കുരുമുളക്പൊടിയും ഇട്ട് കൊടുക്കാം. ഇപ്പോൾ രുചികരമായ കാരറ്റ് തോരൻ തയ്യാർ. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/Jzacc9s6wvDEsjJosxohlq

Share it:

Food

Post A Comment: