കൊച്ചി: സ്വകാര്യ വ്യക്തിയുടെ കിണറ്റിൽ വീണ കാട്ടാനയെ മണിക്കൂറുകളുടെ ശ്രമ ഫലമായി രക്ഷിച്ചു. കോതമംഗലം കുട്ടമ്പുഴ പഞ്ചായത്തിലെ പിണവൂർ ആദിവാസി കോളനിയിലാണ് സംഭവം.
ജെസിബി എത്തിച്ചാണ് ആനയെ രക്ഷിച്ചത്. ഇന്നലെ രാത്രിയിലാണ് കൊട്ടാരക്കര ഗോപാലകൃഷ്‌ണന്‍റെ കിണറ്റിൽ ആന വീണത്. ജെസിബി കൊണ്ട് ചെറിയ പാത ഒരുക്കിയാണ് ആനയെ പുറത്തെത്തിച്ചത്.
കിണറ്റിൽ നിന്ന് പുറത്തേക്ക് കയറാൻ ആന ശ്രമിച്ചിട്ടും നടക്കാതെ വന്നപ്പോഴാണ് അധികൃതർ ജെസിബി എത്തിച്ചത്. ഇന്നലെ രാത്രിയിൽ എത്തിയ കാട്ടാന കൂട്ടത്തിലെ ഒരാനയാണ് കിണറ്റിൽ വീണത്. കഴിഞ്ഞ കുറെ ദിവസങ്ങളായി പ്രദേശത്ത് കാട്ടാനകളുടെ ശല്യമുണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. രക്ഷപ്പെടുത്തിയ ആനയെ കാട്ടിലേക്ക് വിട്ടതായി വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..A wild elephant fell in an open well ag Pinavoorkudi tribal colony in Ernakulam district, Kerala. Forest officials and local people trying to rescue the elephant. @NewIndianXpress@xpresskerala @TribalArmy @KeralaForest @NWF pic.twitter.com/H2dnecInkm
— Manoj Viswanathan (@Manojexpress) June 16, 2021
Post A Comment: