വണ്ടിപ്പെരിയാര്‍: എസ്റ്റേറ്റ് ലയത്തിലെ മുറിക്കുള്ളിൽ ആറ് വയസുകാരിയെ കഴുത്തിൽ ഷാൾ കുരുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വണ്ടിപ്പെരിയാർ ചുരക്കുളം എസ്റ്റേറ്റിലെ ചെലത്ത് ലയത്തില്‍ താമസിക്കുന്ന കണ്ണന്‍- പ്രേമലത ദമ്പതികളുടെ ഇളയ മകള്‍ ഹര്‍ഷിതയാണ് മരിച്ചത്. സംഭവം നടക്കുമ്പോൾ സഹോദരൻ കെവിൻ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കുട്ടി വാഴക്കുല കെട്ടിയ കയറിൽ കളിക്കുന്നതിനിടയിൽ അബദ്ധത്തിൽ കഴുത്തിൽ ഷാൾ കുരുങ്ങിയെന്നാണ് പ്രാഥമിക നിഗമനം.
ബുധനാഴ്ച്ച ഉച്ചകഴിഞ്ഞ് മൂന്നോടെ സഹോദരൻ കെവിനാണ് മുറിക്കുള്ളിൽ ഹർഷിതയെ കഴുത്തിൽ ഷാൾ കുരുങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ കെവിൻ അയൽവാസികളെ വിവരം അറിയിച്ചു. തുടര്‍ന്ന് കുട്ടിയെ ചുരക്കുളം പ്രാഥമിക ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പോസ്റ്റ് മോര്‍ട്ടത്തിനായി മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. വണ്ടിപ്പെരിയാര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ റ്റി.ടി. സുനില്‍ കുമാറിന്‍റെ നേതൃത്വത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: