www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1964) Idukki (1894) Mostreaded (1617) Crime (1481) National (1239) Entertainment (854) world (449) Viral (444) Video (360) Health (210) Gallery (163) mollywood (161) Gulf (141) sports (139) Trending (109) business (95) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) auto (27) editorial (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Women Summits Sneakers

14 കാരൻ ജീവനൊടുക്കിയത് 1500 രൂപയ്ക്ക് മൊബൈൽ റീ ചാർജ് ചെയ്‌തതിൽ പിതാവ് വഴക്ക് പറഞ്ഞതിൽ മനംനൊന്ത്

Share it:



ഇടുക്കി: കട്ടപ്പനയിൽ 14 കാരൻ വീടിനുള്ളിൽ ജീവനൊടുക്കിയത് 1500 രൂപയ്ക്ക് മൊബൈൽ റീ ചാർജ് ചെയ്‌തതിനു പിതാവ് വഴക്ക് പറഞ്ഞതിൽ മനംനൊന്ത്. കല്യാണത്തണ്ട് കറുകപ്പറമ്പിൽ രവീന്ദ്രന്‍റെയും ശ്രീജയുടെയും മകൻ ഗർഷോം(14) ആണ് മരിച്ചത്. ബുധനാഴ്ച്ച ഉച്ചയ്ക്ക് 12.45 ഓടെയാണ് ഗർഷോമിനെ അയൽവാസിയായ പാസ്റ്റർ വീടിനുള്ളിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.  

കഴിഞ്ഞ ദിവസം വീട്ടുകാർ അറിയാതെ ഗർഷോം 1500 രൂപയ്ക്ക് മൊബൈൽ റീച്ചാർജ് ചെയ്‌തിരുന്നു. ഇതറിഞ്ഞ രവീന്ദ്രൻ ചൊവ്വാഴ്ച്ച കുട്ടിയെ വഴക്ക് പറയുകയും പണം നഷ്ടപ്പെട്ടതിൽ സങ്കടപ്പെടുകയും ചെയ്തു. പിതാവിന്‍റെ മനോ വിഷമം കണ്ട് ഗർഷോം മാനസികമായി അസ്വസ്ഥനായിരുന്നു. 

ബുധനാഴ്ച്ച രാവിലെ രവീന്ദ്രനും ഭാര്യയും ജോലിക്ക് പോകുമ്പോളും കുട്ടി അസ്വസ്ഥനായിരുന്നു. ഉച്ചയ്ക്ക് അമ്മ ശ്രീജ ജോലി സ്ഥലത്തു നിന്നു മകനെ വിളിച്ചെങ്കിലും ഫോൺ എടുത്തില്ല. ഇതോടെ സമീപത്തെ പാസ്റ്ററെ വിളിച്ച് വിവരം പറഞ്ഞു. 

തുടർന്ന് പാസ്റ്റർ വീട്ടിലെത്തി നോക്കിയപ്പോഴാണ് മുറിക്കുള്ളിൽ ഗർഷോമിനെ ഷാളിൽ കുരുക്കിട്ട് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അനിയത്തും വല്യമ്മയും ഈ സമയം വീട്ടിലുണ്ടായിരുന്നുവെങ്കിലും അവർ ഇക്കാര്യം അറിഞ്ഞിരുന്നില്ല. ജിസിയയാണ് സഹോദരി. വ്യാഴാഴ്ച്ച കോവിഡ് ടെസ്റ്റിനും പോസ്റ്റ് മോർട്ടത്തിനു ശേഷം മൃതദേഹം സംസ്കരിക്കും. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L

Share it:

Idukki

Mostreaded

Post A Comment: