www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (2017) Idukki (1932) Mostreaded (1617) Crime (1494) National (1254) Entertainment (854) world (449) Viral (445) Video (362) Health (211) Gallery (163) mollywood (161) Gulf (144) sports (140) Trending (109) business (100) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (35) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

കാമുകിയുടെ ഭർത്താവിനെ കണ്ട് അഞ്ചാം നിലയിൽ നിന്നും ചാടി; യുവാവ് മരിച്ചു

Share it:



ജയ്‌പൂർ: കാമുകിയുടെ ഭർത്താവ് വരുന്നത് കണ്ട് കെട്ടിടത്തിന്‍റെ അഞ്ചാം നിലയിൽ നിന്നും താഴേക്ക് ചാടിയ യുവാവ് മരിച്ചു. ഉത്തർപ്രദേശ് സ്വദേശി മൊഹ്സിൻ (29) ആണ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. രാജസ്ഥാനിലെ ജയ്‌പൂരിലായിരുന്നു സംഭവം. വിവാഹിതയായ ഒരു യുവതിയുമായി ഇയാള്‍ പ്രണയത്തിലായിരുന്നു.  

രണ്ട് വർഷം മുമ്പ് യുവതി ഭർത്താവിനെ ഉപേക്ഷിച്ച് ഇയാൾക്കൊപ്പം ജീവിക്കാൻ ഇറങ്ങിപ്പോന്നിരുന്നു. കുട്ടികളും ഒപ്പമുണ്ടായിരുന്നു. ഇവർ എവിടെയാണെന്ന് കണ്ടെത്തിയതോടെ യുവതിയെയും കുട്ടികളെയും വീട്ടിലേക്ക് തിരികെ കൊണ്ടുപോകാൻ ഭർത്താവ് ശ്രമം തുടങ്ങിയിരുന്നു. 

ഞായറാഴ്ച്ച ഇവര്‍ താമസിക്കുന്ന സ്ഥലം മനസിലാക്കിയ ഭര്‍ത്താവ് ഇവിടേക്ക് എത്തി. ഇയാളെ കണ്ടതിന്‍റെ വെപ്രാളത്തില്‍ രക്ഷപെടാനായാണ് മൊഹ്സിന്‍ കെട്ടിടത്തിന്‍റെ അഞ്ചാം നിലയിലെ ബാല്‍ക്കണിയില്‍ നിന്നും ചാടിയത്. ഗുരുതരമായി പരുക്കേറ്റ മൊഹ്‌സിനെ യുവതി ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ചികിത്സയില്‍ കഴിയുന്നതിനിടെ ഇയാള്‍ മരിക്കുകയായിരുന്നു.

നിലവില്‍ യുവതിയും ഭര്‍ത്താവും ഒളിവിലാണ്. ഇവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. മൊഹ്സിന്‍റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV

സരിത നായരെ വിഷം കൊടുത്ത് കൊലപ്പെടുത്താൻ ശ്രമം 

കൊട്ടാരക്കര: സോളാർ തട്ടിപ്പ് കേസിലെ പ്രതി സരിത നായരെ വിഷം നൽകി കൊലപ്പെടുത്താൻ ശ്രമം. കൊട്ടാരക്കര കോടതിയിൽ ഹാജരാകാൻ എത്തിയപ്പോഴാണ് സംഭവമെന്നും താൻ ചികിത്സയിലാണെന്നും സരിത വെളിപ്പെടുത്തി. 2015ൽ തന്നെ ഒരു സംഘം ആളുകൾ കൈയേറ്റം ചെയ്യാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് സരിത കൊട്ടാരക്കര കോടതിയിലെത്തിയതെന്നാണ് വിവരം. 

ഈ സമയത്ത് ക്രമേണ ബാധിക്കുന്ന വിഷം നൽകി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നുവെന്നാണ് സരിത പറയുന്നത്. വിഷം ബാധിച്ചതുമായി ബന്ധപ്പെട്ട് വെല്ലൂരും തിരുവനന്തപുരത്തുമായി ചികിത്സയിലാണ്. കീമൊതെറാപ്പിയുള്‍പ്പെടെയുള്ള ചികിത്സകളാണ് നടത്തുന്നത്. നാഡികളെയും ബാധിച്ചു. അതിജീവനത്തിനുശേഷം ഇതുസംബന്ധിച്ച് വെളിപ്പെടുത്തുമെന്നും സരിത പറഞ്ഞു.

2015 ജൂലായ് 18ന് രാത്രി 12-ന് എം.സി.റോഡില്‍ കരിക്കത്ത് വച്ച് സരിതയെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചെന്ന കേസാണ് കൊട്ടാരക്കര കോടതിയുടെ പരിഗണനയിലുള്ളത്. തിരുവനന്തപുരത്തു നിന്നു ബന്ധുവിനൊപ്പം മടങ്ങുകയായിരുന്ന സരിത വിശ്രമിക്കാനായി കരിക്കത്ത് കാര്‍ നിര്‍ത്തിയപ്പോള്‍ ഒരു സംഘം ആക്രമിച്ചിരുന്നു. കാറിന്‍റെ ചില്ല് തകര്‍ക്കുകയും സരിതയെയും ഒപ്പമുണ്ടായിരുന്നവരെയും അസഭ്യംപറയുകയും അപമാനിക്കുകയും കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്‌തെന്നായിരുന്നു കേസ്.

മുന്നോട്ടെടുക്കവേ കാര്‍ തട്ടി സംഘത്തിലുണ്ടായിരുന്ന രണ്ടുപേര്‍ക്ക് പരുക്കുപറ്റിയതില്‍ സരിതയുടെയും ഒപ്പമുണ്ടായിരുന്നവരുടെയും പേരിലും കേസെടുത്തിരുന്നു. ഇരു കേസുകളും കോടതിക്കുപുറത്ത് ഒത്തുതീര്‍പ്പിലെത്തിയിരുന്നു. പ്രതികളെ തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്ന് ഇരുകൂട്ടരും കോടതിയില്‍ മൊഴിനല്‍കി. വിധിപറയാനായി കേസ് 29-ലേക്കു മാറ്റി. ഇരു കേസുകളിലും പ്രോസിക്യൂഷനുവേണ്ടി എ.പി.പി. റോയി ടൈറ്റസ് ഹാജരായി.


Share it:

National

Post A Comment:

Portable Mini Air Cooler Fan with LED Light