കൊച്ചി: വിസ്‌മയിപ്പിക്കുന്ന ചിത്രങ്ങൾ പങ്കുവക്കുന്നതിൽ ഒട്ടും പിന്നിലല്ല യുവ നടി സാനിയ ഇയ്യപ്പൻ. സാനിയ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഒരു അടിപൊളി ഗ്ലാമർ ചിത്രമാണ് ഇപ്പോൾ സൈബർ ലോകത്ത് വൈറലായിമാറിയിരിക്കുന്നത്.
പച്ച വിരിച്ച പുൽത്തകിടിയിൽ ബിക്കിനി വേഷത്തിൽ ഇരിക്കുകയാണ് താരം. പിന്നിൽ നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന കടലും അസ്‌തമിക്കാനൊരുങ്ങുന്ന സൂര്യനുമൊക്കെ കാണാം. സൂര്യന്‍റെ കിരണങ്ങൾ കടലിലൂടെ മഞ്ഞ വിരിപ്പ് തീർത്തിരിക്കുന്നു.
മനോഹരമായ ഒരു ക്യാൻവാസിലെ ചിത്രം പോലെയാണ് ഫോട്ടോ. ബിക്കിനിയിൽ അതീവ സുന്ദരിയായിട്ടാണ് സാനിയയെ ചിത്രത്തിൽ കാണുന്നത്. താരത്തിന്‍റെ സുന്ദരമായ കാലുകളും ചിത്രത്തിൽ ഏറെ ആകർഷകമാണ്. തൊട്ടടുത്തായി സാനിയയുടെ ഓവർ കോട്ട് കിടക്കുന്നതും കാണാം.
സാനിയ തന്നെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രത്തിന് True happiness is when we are happy with ourselves എന്നാണ് ക്യാപ്ഷൻ നൽകിയിരിക്കുന്നത്. യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന സാനിയ മുമ്പും യാത്രകളുടെ ചിത്രങ്ങൾ ധാരാളം പങ്കുവച്ചിട്ടുണ്ട്.
മലയാളത്തിലെ യുവ നടിമാരിൽ ഏറ്റവും ശ്രദ്ധേയയാണ് സാനിയ. ലൂസിഫറിൽ മഞ്ജു വാര്യരുടെ മകളായി വേഷമിട്ടതോടെയാണ് സാനിയ സിനിമാ ലോകത്ത് ശ്രദ്ധ നേടുന്നത്. അഭിനയത്തിനും മോഡലിംഗിനും ഒപ്പം ഫിറ്റ്നസിന്‍റെ കാര്യത്തിലും ഏറെ ശ്രദ്ധ പുലര്‍ത്തുന്ന സാനിയ ജിമ്മിലെ വര്‍ക്ക്ഔട്ട് സെക്ഷനുകള്‍ മുടക്കാറില്ല. പ്രേതം 2, ലൂസിഫര്‍, കൃഷ്ണന്‍കുട്ടി പണി തുടങ്ങി, ദി പ്രീസ്റ്റ് തുടങ്ങിയ ചിത്രങ്ങളിലും സാനിയ അഭിനയിച്ചിട്ടുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/Drk3CGGtMo5KvmcuCXz9N1
16കാരിയുമായി നഗ്ന വീഡിയോ കോൾ; ആനപ്പാപ്പാൻ പിടിയിൽ
കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീഡിയോ കോളിലൂടെ ലൈംഗികമായി ദുരുപയോഗം ചെയ്‌ത കേസിൽ ആനപാപ്പാൻ അറസ്റ്റിൽ. പാല പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം ഉണ്ടായത്. എറണാകുളം ഇടപ്പള്ളി സ്വദേശി സജിയാണ് അറസ്റ്റിലായത്. സജി കഴിഞ്ഞ രണ്ടു വർഷമായി 16കാരി പെൺകുട്ടിയുമായി സൗഹൃദത്തിലായിരുന്നു.
ഈ സൗഹൃദം മുതലെടുത്ത് പെൺകുട്ടിയോട് നഗ്ന ദൃശ്യം ആവശ്യപ്പെടുകയായിരുന്നു. ഇത്തരത്തിൽ ലൈംഗികമായി പെൺകുട്ടിയെ ദുരുപയോഗം ചെയ്തു എന്നും പൊലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. കഴിഞ്ഞ കുറേ നാളുകളായി പെൺകുട്ടി ഫോൺ ചാറ്റിങ്ങിൽ ഏർപ്പെടുന്നത് മാതാപിതാക്കൾ ശ്രദ്ധിച്ചിരുന്നു.
സംശയം തോന്നിയ മാതാപിതാക്കൾ പൊലീസിന്‍റെ സഹായം തേടുകയായിരുന്നു. തുടർന്നാണ് പെൺകുട്ടി കഴിഞ്ഞ രണ്ടു വർഷമായി ആനപ്പാപ്പാൻ സജിയുമായി സൗഹൃദത്തിൽ ആയിരുന്നുവെന്ന് വെളിപ്പെടുത്തിയത്. തുടർന്ന് നടന്ന അന്വേഷണത്തിൽ പെൺകുട്ടിയുമായി ഇയാൾ നഗ്ന വീഡിയോ ചാറ്റ് നടത്തിയിരുന്നതായും കണ്ടെത്തി.
വനിതാപോലീസ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. രണ്ടുവർഷം മുൻപാണ് സംഭവങ്ങളുടെ തുടക്കം. പെൺകുട്ടിയുടെ വീടിനുസമീപം ആനയുമായി സജി എത്തിയിരുന്നു. അങ്ങനെ എത്തിയശേഷം വെള്ളം ആവശ്യപ്പെട്ട് പെൺകുട്ടിയുടെ വീട്ടിൽ എത്തി. അവിടെവച്ച് ആണ് പ്രണയത്തിന്‍റെ തുടക്കം. പെൺകുട്ടിയുമായി പ്രണയത്തിലായ പ്രതി വീഡിയോ കോളിലൂടെയും മറ്റും പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിക്കുകയായിരുന്നു. തുടർന്ന് ഒരു വർഷം മുമ്പ് പെൺകുട്ടിയുടെ വീട്ടിൽ എത്തിയ പ്രതി പെൺകുട്ടിയുടെ കയ്യിൽ കടന്നു പിടിച്ചിരുന്നു എന്നും മൊഴി ലഭിച്ചിട്ടുണ്ട്.
ഭരണങ്ങാനത്ത് ആന യോടൊപ്പം ജോലി ചെയ്യുന്ന സമയത്താണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. സാങ്കേതിക തെളിവുകൾ ഉൾപ്പെടെ ശേഖരിച്ചാണ് പൊലീസ് അറസ്റ്റിലേക്ക് കടന്നത്.
Post A Comment: