www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1777) Idukki (1739) Mostreaded (1611) Crime (1363) National (1184) Entertainment (827) world (420) Viral (419) Video (351) Health (196) Gallery (160) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഉപ്പുതറ ടൗണിലെ സംഘർഷം; മൂന്നു പേരെ വെട്ടിയത് കുത്തു കേസിൽ ജയിൽ ശിക്ഷ കഴിഞ്ഞെത്തിയ ആൾ

Share it:

അറസ്റ്റിലായ കുഞ്ഞുമോൻ, സഞ്ജു, ബെന്നി



ഇടുക്കി: ഉപ്പുതറ ടൗണിൽ പട്ടാപ്പകൽ മൂന്നു പേരെ വെട്ടി പരുക്കേൽപ്പിച്ച സംഭവത്തിൽ പ്രതികൾ പൊലീസ് പിടിയിൽ. പൊരികണ്ണി കൊച്ചുപറമ്പിൽ സണ്ണി ആശാൻ എന്നുവിളിക്കുന്ന കുഞ്ഞുമോൻ ജോർജ് (60), മകൻ സൻജു (35), കുഞ്ഞുമോന്‍റെ മരുമകനും ഓട്ടോറിക്ഷാ ഡ്രൈവറുമായ വാഴവര മൂഴിക്കൽ ബെന്നി (47) എന്നിവരെയാണ് ഉപ്പുതറ പൊലീസ് അറസ്റ്റ് ചെയ്‌തത്. 

ശനിയാഴ്ച്ച പകൽ 11.30 ഓടെ ഉപ്പുതറയിലെ കെ.എസ്.ഇ.ബി ഓഫീസിനു സമീപത്തായിരുന്നു സംഘർഷമുണ്ടായത്. ഉപ്പുതറ പൊരികണ്ണി മുകളേൽ  സബിൻ (33), പിതാവ് സണ്ണി (60), സുഹൃത്ത് ഉപ്പുതറ ആലാനിക്കൽ ജിജി (48)എന്നിവർക്കാണ് വെട്ടേറ്റത്. 

സബിന്‍റെ വീട്ടിൽ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു പ്രതികൾ. കഴിഞ്ഞ മൂന്ന് മാസമായി ഇവർ വാടക നൽകിയിരുന്നില്ല. ഇതെ തുടർന്ന് വീട് ഒഴിയണമെന്ന് സബിൻ പ്രതികളോട് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം ഇവർ വീട് മാറിയെങ്കിലും വീടിന്‍റെ താക്കോൽ സബിനു കൈമാറിയില്ല.  

ശനിയാഴ്ച്ച രാവിലെ ചപ്പാത്തിലേക്ക് പോകുന്ന വഴിക്ക് സബിനും പിതാവ് സണ്ണിയും പ്രതികളെ കണ്ടിരുന്നു. ഈ സമയത്ത് വീടിന്‍റെ താക്കോൽ എത്രയും വേഗം തരണമെന്ന് ഇവർ ആവശ്യപ്പെട്ടെങ്കിലും തരില്ലെന്ന നിലപാടിലായിരുന്നു പ്രതികൾ. ഇരുകൂട്ടരും തമ്മിൽ വാക്കു തർക്കവുമുണ്ടായി. ഇവിടെ നിന്നും പിരിഞ്ഞ ഇരുകൂട്ടരും എത്തിയത് ഉപ്പുതറ ടൗണിലേക്കാണ്. 

ഇതിനിടെ സണ്ണിയെന്ന കുഞ്ഞുമോനും മകനും ഉപ്പുതറയിൽ സബിന്‍റെ സുഹൃത്തിന്‍റെ സ്ഥാപനത്തിലെത്തി ഇവരെ അന്വേഷിച്ചു. ഇതിനു പിന്നാലെ സബിനും പിതാവും ഇവിടെ എത്തിയതോടെ വീണ്ടും ഇരുകൂട്ടകരും തമ്മിൽ തർക്കമുണ്ടായി. വീടിന്‍റെ താക്കോൽ പൊലീസിൽ പരാതി നൽകിയ ശേഷം വാങ്ങിക്കൊള്ളാമെന്ന് സബിൻ പറഞ്ഞതോടെ കൈയിൽ കരുതിയ വാക്കത്തി എടുത്ത് സണ്ണിയും മകനും ഇവരെ വെട്ടുകയായിരുന്നു. 

സബിന്‍റെ കൈക്കും വയറ്റിലും വെട്ടേറ്റിട്ടുണ്ട്. വയറ്റിൽ 13 തുന്നലുണ്ടെന്നാണ് ആശുപത്രിയിൽ നിന്നും ലഭിക്കുന്ന വിവരം. തടസം പിടിച്ച ജിജിക്ക് കൈക്ക് മുറിവേൽക്കുകയും ഞരമ്പ് മുറിയുകയും ചെയ്തു. സബിന്‍റെ  പിതാവ് സണ്ണിക്കും പരുക്കേറ്റിട്ടുണ്ട്. ഇവരെ ഉടൻ തന്നെ നാട്ടുകാർ ഇടപെട്ട് ഉപ്പുതറ സി.എച്ച്.സിയിൽ പ്രവേശിപ്പിച്ചു. 

ആക്രമണം നടത്തിയ ശേഷം സ്ഥലം വിട്ട പ്രതികൾ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയപ്പോഴാണ് ആശുപത്രി മുറ്റത്തു നിന്നും പൊലീസ് പിടികൂടുന്നത്. സണ്ണി മുമ്പ് ഒരു കുത്ത് കേസിൽ ജയിലിലായിരുന്നു. ശിക്ഷ കഴിഞ്ഞ് ഇറങ്ങിയിട്ട് മാസങ്ങളെ ആയിട്ടുള്ളു. ഉപ്പുതറ സി.ഐ ഇ. ബാബു, എസ്.ഐ ജോസ് തോമസ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/KxwQkuDFdXP0KRUrdgxDi5

16 കാരനെ പീഡിപ്പിച്ച അധ്യാപികയ്ക്ക് തടവു ശിക്ഷ 

ന്യൂയോർക്ക്: പ്രായപൂർത്തിയാകാത്ത വിദ്യാർഥിയുമായി നിരന്തരം ലൈംഗിക ബന്ധത്തിലേർപ്പെട്ട അധ്യാപികയ്ക്ക് തടവ് ശിക്ഷ വിധിച്ച് കോടതി. അമേരിക്കയിലെ പെന്‍സില്‍വാനിയയിലുള്ള നോര്‍ത് ഈസ്റ്റ് ടൗണ്‍ഷിപ്പിലാണ് സംഭവം നടന്നത്. ഏള്‍സ് സി ഡേവിസ് പ്രൈമറി സ്‌കൂളില്‍ അധ്യാപക സഹായി ആയിരുന്ന ആലിസ് എ ഗേറ്റ്‌സാണ് ശിക്ഷിക്കപ്പെട്ടത്. 16 വയസുകാരനാണ് ഇവരുടെ ലൈംഗിക ചൂഷണത്തിന് ഇരയായത്. സംഭവത്തിൽ കുട്ടിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയിലാണ് അന്വേഷണം നടന്നത്.

46കാരിയായ ആലീസ് വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമാണ്. 16 കാരനുമായി അടുപ്പം സ്ഥാപിച്ച ഇവർ സെക്‌സ് ചാറ്റിലൂടെയാണ് കുട്ടിയുമായി അടുത്ത ബന്ധം സ്ഥാപിച്ചത്. ലൈംഗിക വീഡിയോകളും പരസ്പരം അയച്ചു കൊടുത്തിരുന്നതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. കുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ വീട്ടുകാർ നടത്തിയ പരിശോധനയിലാണ് അധ്യാപികയുമായുള്ള ബന്ധം കണ്ടെത്തിയത്.

തുടർന്ന് കുട്ടിയുടെ മൊബൈൽ ഫോൺ രക്ഷിതാക്കൾ വാങ്ങി വച്ചെങ്കിലും അധ്യാപിക കുട്ടിക്ക് വീണ്ടും മറ്റൊരു ഫോൺ വാങ്ങി നൽകി. 2019 സെപ്റ്റംബര്‍ മുതല്‍ 2020 ജനുവരി വരെയാണ് പീഡനം നടന്നത്. പൊലീസ് അന്വേഷണത്തില്‍, രണ്ട് വീടുകളിലായി മാസങ്ങളോളം ഇരുവരും ലൈംഗിക ബന്ധം പുലര്‍ത്തിയതായി കണ്ടെത്തി. സ്‌കൂളില്‍ വെച്ച് സെക്‌സ് ഉണ്ടായിട്ടില്ലെന്നാണ് ആസിന്‍റെ മൊഴി. 

സ്‌കൂള്‍ ഇല്ലാത്ത ദിവസം വീട്ടില്‍നിന്നും പുറത്തുചാടുന്ന വിദ്യാർഥിയെ താന്‍ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി സെക്‌സ് നടത്താറുണ്ടെന്നും അന്വേഷണത്തില്‍ അധ്യാപിക സമ്മതിച്ചു. ഇരുവരും തമ്മിലുള്ള സെക്‌സ് ചാറ്റിംഗിന്‍റെ തെളിവുകളും പൊലീസ് കണ്ടെടുത്തിരുന്നു. കേസില്‍, അധ്യാപികയ്ക്ക് 23 മാസം തടവുശിക്ഷയാണ് വിധിച്ചത്. 14 വര്‍ഷം തടവുശിക്ഷ വിധിക്കാവുന്ന കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരുന്നത്. 

വിധിപ്രസ്താവം കേട്ട അധ്യാപിക കോടതിയില്‍ പൊട്ടിക്കരഞ്ഞു. ഇരയായ പതിനാറുകാരനു മാത്രമല്ല കുടുംബത്തിനും ഭര്‍ത്താവിനും നാണക്കേടു വരുത്തിയതായും അവര്‍ കോടതിയില്‍ പറഞ്ഞു. 2020 ജനുവരിയിലാണ് ഇവര്‍ അറസ്റ്റിലായത്. അതിനു ശേഷം, ഇവര്‍ക്ക് മനശാസ്ത്ര ചികിത്സ നല്‍കിയിരുന്നു. അതോടൊപ്പം, നിര്‍ബന്ധിത സാമൂഹ്യ സേവനവും ഇവര്‍ ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് എറിക് കൗണ്ടി കോടതി കേസ് വിചാരണയ്ക്ക് എടുത്തത്. ആലിസിന്‍റെ ഭര്‍ത്താവ്, കൗണ്‍സലര്‍ തുടങ്ങിയവരെ കോടതി വിസ്തരിച്ചു. 

Share it:

Idukki

Post A Comment: