www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1979) Idukki (1907) Mostreaded (1617) Crime (1484) National (1242) Entertainment (854) world (449) Viral (444) Video (361) Health (210) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (97) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (29) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

നിയന്ത്രണം വിട്ട കാർ ഇടിച്ച് വൈദ്യുതി പോസ്റ്റ് തകർന്നു

Share it:



ഇടുക്കി: കനത്ത മഴയിൽ അമിത വേഗത്തിലെത്തിയ കാർ വൈദ്യുത പോസ്റ്റ് ഇടിച്ചു തകർത്തു. കുട്ടിക്കാനം- കുമളി റോഡിൽ പീരുമേട് സി.പി.എം. സ്‌കൂളിനു സമീപത്ത് ബുധനാഴ്ച്ച വൈകിട്ട് മൂന്നരയോടെയായിരുന്നു അപകടം.  

യുവതിയും യുവാവുമാണ് കാറിനുള്ളിലുണ്ടായിരുന്നതെന്നാണ് പ്രദേശവാസികൾ നൽകുന്ന വിവരം. അപകടം നടക്കുന്ന സമയത്ത് ശക്തമായ മഴയുണ്ടായിരുന്നു. അമിത വേഗതയിലെത്തിയ കാർ നിയന്ത്രണം വിട്ട് വൈദ്യുത പോസ്റ്റിലേക്ക് ഇടിച്ചു കയറുകയായിരുന്നു. 

ഇടിയുടെ ആഘാതത്തിൽ വൈദ്യുത പോസ്റ്റ് തകർന്ന് പ്രദേശത്ത് വൈദ്യുതി മുടങ്ങി. കാർ സമീപത്തെ സ്‌കൂൾ മുറ്റത്തേക്ക് പതിക്കാതെ രക്ഷപെട്ടത് തലനാരിഴയ്ക്കാണ്. കാറിലെത്തിയ യുവതിയും യുവാവും ഇതിനിടെ ബസിൽ കയറി പോയി. വൈകിട്ട് ആറോടെയാണ് പ്രദേശത്ത് വൈദ്യുതി ബന്ധം പുനസ്ഥാപിച്ചത്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/FQzpIvEspNvGQ6pBFqkUly

വിമാനത്തിനുള്ളിൽ സ്വയം ഭോഗം; യുവാവ് അറസ്റ്റിൽ

ന്യൂയോർക്ക്: വനിതാ സഹയാത്രിക നോക്കി നിൽക്കെ വിമാനത്തിനുള്ളിൽ സ്വയം ഭോഗം ചെയ്‌ത യാത്രക്കാരൻ അറസ്റ്റിൽ. അന്‍റോണിയോ ഷെറദ് മക്ഗാരിറ്റിയെന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. സൗത്ത് വെസ്റ്റ് എയർലൈൻസിന്‍റെ 3814 വിമാനത്തിലായിരുന്നു സംഭവം നടന്നത്. ഏപ്രിൽ രണ്ടിന് അമേരിക്കയിലെ സിയാറ്റിലിൽ നിന്നും അറിസോണയിലെ ഫീനിക്‌സിലേക്ക് പറന്ന വിമാനത്തിനുള്ളിൽ വച്ചായിരുന്നു യുവാവിന്‍റെ പരാക്രമം. 

വിമാനത്തിലെ 11 എഫ് സീറ്റിലായിരുന്നു ഇയാളുടെ സ്ഥാനം. തൊട്ടടുത്ത സീറ്റിൽ ഒരു യുവതിയായിരുന്നു ഇരുന്നിരുന്നത്. വിമാനം പറന്നുയർന്നതോടെ താൻ സ്വയം ഭോഗം ചെയ്യാൻ പോകുകയാണെന്നും എതിർപ്പുണ്ടോയെന്നും ഇയാൾ യുവതിയോട് ചോദിച്ചു. എതിർപ്പില്ലെന്ന് യുവതി പറഞ്ഞെങ്കിലും ഇയാളുടെ പ്രവൃത്തി അസഹ്യമായിരുന്നുവെന്ന് യുവതി പറഞ്ഞു. 

നാല് വട്ടമാണ് ഇയാൾ സ്വയം ഭോഗം ചെയ്‌തത്. ഇതോടെ യുവതി മൊബൈൽ ഫോണിൽ ഇതിന്‍റെ ദൃശ്യങ്ങൾ പകർത്തുകയും ഇയാൾ പിന്നീട് ഉറങ്ങിയപ്പോൾ ഈ ദൃശ്യങ്ങൾ വിമാനത്തിലെ ജീവനക്കാരെ കാണിക്കുകയും ചെയ്‌തു. സഹയാത്രികയ്ക്ക് ബുദ്ധിമുട്ടുണ്ടൊവുമെന്ന് താന്‍ കരുതിയില്ലെന്നും ഇതൊരു സാധാരണ കാര്യമാണ് എന്നുമായിരുന്നു ഇയാളുടെ പൊലീസിനോടുള്ള പ്രതികരണം. ഇയാള്‍ക്കെതിരെ വിവിധ കുറ്റങ്ങള്‍ ചുമത്തിയതായി കോടതി രേഖകള്‍ ഉദ്ധരിച്ച് ഫോക്‌സ് ഫൈവ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്‌തു. 

വിമാനം ഫീനിക്‌സ് വിമാനത്താവളത്തില്‍ ഇറങ്ങിയപ്പോള്‍ പൊലീസ് വിമാന ജീവനക്കാര്‍ നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ഇയാളെ തടഞ്ഞുവെച്ചു. തുടര്‍ന്ന് സഹയാത്രികയെ പൊലീസ് ചോദ്യം ചെയ്യുകയും ഫോട്ടോകളും വീഡിയോ ദൃശ്യങ്ങളും ഇവര്‍ പൊലീസിന് കൈമാറുകയും ചെയ്തു. അതിനുശേഷം സംഭവത്തില്‍ തനിക്കുള്ള പരാതിയും ഇവര്‍ എഴുതി നല്‍കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 

ഇതിനുശേഷമാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. തുടര്‍ന്ന് ചോദ്യം ചെയ്തപ്പോഴാണ് സഹയാത്രികയ്ക്ക് ബുദ്ധിമുട്ട് ഉണ്ടായി എന്നു കരുതിയിരുന്നില്ലെന്ന് ഇയാള്‍ മൊഴി നല്‍കിയത്. സഹയാത്രിക തന്‍റെ സ്വയംഭോഗം ആസ്വദിച്ചിരുന്നു എന്നാണ് തന്‍റെ ധാരണയെന്നും ഇയാള്‍ മൊഴി നല്‍കി. പൊതുസ്ഥലത്തുവെച്ച് ആഭാസകരമായ പ്രവൃത്തികള്‍ നടത്തിയടക്കമുള്ള കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയത്. 


Share it:

Idukki

Post A Comment:

Portable Mini Air Cooler Fan with LED Light