www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1785) Idukki (1749) Mostreaded (1611) Crime (1367) National (1188) Entertainment (827) world (421) Viral (419) Video (351) Health (196) Gallery (160) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) editorial (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ദുബായിൽ മരുമകളുടെ അടിയേറ്റ് മലയാളി വീട്ടമ്മ മരിച്ചു

Share it:



അബുദാബി: ദുബായിൽ മരുമകളുടെ അടിയേറ്റ് മലയാളി വീട്ടമ്മ മരിച്ചു. ആലുവ കുറ്റിക്കാട്ടിക്കര സ്വദേശിനി റൂബി മുഹമ്മദ് (65) ആണ് മരിച്ചത്. ഇവരുടെ മരുമകൾ ഷജനെയെ അബുദാബി പൊലീസ് കസ്റ്റഡിയിൽ എടുത്തു. കുടുംബ വഴക്കിനിടെയാണ് ഷജന റൂബിയെ മർദിച്ചത്. അബുദാബിയിലെ ഗയാത്തിലാണ് സംഭവം. 

റൂബിയും ഷജനയും അടുത്തിടെ സന്ദർശക വിസയിലാണ് അബുദാബിയിലെത്തിയത്. റൂബിയുടെ മകൻ സഞ്ജു മുഹമ്മദും ഷജനയും കഴിഞ്ഞ ജനുവരിയിലാണ് വിവാഹിതരായത്. പിന്നീട് സന്ദർശക വിസയിൽ ഭാര്യയെയും അമ്മയെയും ദുബായിലെത്തിക്കുകയായിരുന്നു.  

വീടിനുള്ളിൽ അമ്മയായിമ്മയും മരുമകളും തമ്മിലുള്ള തർക്കം കൈയാംകളിയിലെത്തുകയായിരുന്നു. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം ആരംഭിച്ചതായി സാമൂഹിക പ്രവർത്തകർ അറിയിച്ചു. 

ടെലഗ്രാമിൽ ഫോളോ ചെയ്യാനായി

https://chat.whatsapp.com/JsVgnGYPwOZ0Bsjs6hu5nD

എട്ട് വയസുകാരനെ 13 കാരൻ കല്ലിനിടിച്ച് കൊന്നു 

ന്യൂഡെൽഹി: 13 വയസുകാരൻ എട്ട് വയസുകാരനെ കാട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തി. കല്ലുകൊണ്ട് ഇടിച്ചാണ് കൂട്ടുകാരനെ കൊലപ്പെടുത്തിയത്. ഇരുവരും തമ്മിൽ നടന്ന അടിപിടിക്കിടെയായിരുന്നു കൊലപാതകം. ഡെൽഹിയിലെ രോഹിണിയിലാണ് നടുക്കുന്ന സംഭവം നടന്നത്. ദിവസങ്ങൾ മുമ്പ് ഇരുവരും തമ്മിൽ അടിപിടിയുണ്ടായിരുന്നു. 

അമ്മയുടെ പണം നഷ്‌ടമായതുമായി ബന്ധപ്പെട്ട തർക്കമാണ് ഇരുവരും തമ്മിലുള്ള അടിപിടിക്ക് കാരണമായത്. പണം നഷ്‌ടപ്പെട്ട സംഭവത്തിൽ എട്ടു വയസുകാരൻ കൂട്ടുകാരനെ കുറ്റപ്പെടുത്തി രംഗത്തെത്തുകയായിരുന്നു. ഇതിന്‍റെ വൈരാഗ്യം തീർക്കാൻ എട്ട് വയസുകാരനെ തന്ത്രപൂർവം കാട്ടിലേക്ക് വിളിച്ചുകൊണ്ടുപോയ 13 കാരൻ കുട്ടിയെ കല്ലുകൊണ്ട് ഇടിച്ചു കൊലപ്പെടുത്തുകയായിരുന്നു. 

ശനിയാഴ്ച്ച ഉച്ചമുതലാണ് എട്ട് വയസുകാരനെ കാണാതായത്. തുടർന്ന് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണത്തിന്‍റെ ഭാഗമായി കൂട്ടുകാരനായ 13 കാരനെ ചോദ്യം ചെയ്‌തപ്പോഴാണ് കൊലപാതക വിവരം പുറത്തു വരുന്നത്. പ്രതിയെ ഒബ്‌സർവേഷൻ ഹോമിലേക്ക് മാറ്റി. കല്ലുകൊണ്ട് ഇടിച്ചു കൊന്നെന്നും മരണം ഉറപ്പിച്ച ശേഷം ഓടി രക്ഷപെടുകയായിരുന്നുവെന്നും 13 കാരൻ മൊഴി നൽകിയതായി പൊലീസ് പറഞ്ഞു. 


Share it:

Gulf

Mostreaded

Post A Comment: