നാഗ്‌പൂർ: ഐ ലവ് യു ഡെത്ത് എന്നു കുറിപ്പെഴുതി വച്ച ശേഷം എട്ടാം ക്ലാസ് വിദ്യാർഥിനി ജീവനൊടുക്കി. നാഗ്പൂരിലെ ചന്ദ്രാമണി നഗറിൽ താമസിക്കുന്ന ആര്യയെന്ന 13 കാരിയാണ് മരിച്ചത്. വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിനു സമീപത്തു നിന്നും കണ്ടെടുത്ത കുറിപ്പിലാണ് ഐ ലവ് യു ഡെത്ത് എന്ന് എഴുതിയതായി കണ്ടത്.
കുട്ടിയെ സംഭവ ദിവസം സ്‌കൂളിൽ വിട്ടിരുന്നെന്നും തിരികെ കൊണ്ടുവരാൻ സ്‌കൂളിലെത്തിയപ്പോൾ മറ്റൊരു ഓട്ടോറിക്ഷയിൽ കുട്ടി പോയെന്നും അറിയിച്ചു. ഇതോടെ താൻ ജോലിക്ക് പോയതായി അഛൻ പറഞ്ഞു. ഉച്ചയ്ക്ക് ഒന്നരയോടെയാണ് മകൾ ആത്മഹത്യ ചെയ്‌തത്. ഈ സമയത്ത് കുട്ടിയുടെ അമ്മയും സഹോദരനും വീട്ടിലുണ്ടായിരുന്നു.
പെൺകുട്ടിയുടെ ഫോണും നോട്ട് ബുക്കുകളും പൊലീസ് പരിശോധിച്ചു. അസ്വാഭാവിക മരണത്തിനു കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/FQzpIvEspNvGQ6pBFqkUly
എട്ട് വയസുകാരനെ 13 കാരൻ കല്ലിനിടിച്ച് കൊന്നു
ന്യൂഡെൽഹി: 13 വയസുകാരൻ എട്ട് വയസുകാരനെ കാട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തി. കല്ലുകൊണ്ട് ഇടിച്ചാണ് കൂട്ടുകാരനെ കൊലപ്പെടുത്തിയത്. ഇരുവരും തമ്മിൽ നടന്ന അടിപിടിക്കിടെയായിരുന്നു കൊലപാതകം. ഡെൽഹിയിലെ രോഹിണിയിലാണ് നടുക്കുന്ന സംഭവം നടന്നത്. ദിവസങ്ങൾ മുമ്പ് ഇരുവരും തമ്മിൽ അടിപിടിയുണ്ടായിരുന്നു.
അമ്മയുടെ പണം നഷ്‌ടമായതുമായി ബന്ധപ്പെട്ട തർക്കമാണ് ഇരുവരും തമ്മിലുള്ള അടിപിടിക്ക് കാരണമായത്. പണം നഷ്‌ടപ്പെട്ട സംഭവത്തിൽ എട്ടു വയസുകാരൻ കൂട്ടുകാരനെ കുറ്റപ്പെടുത്തി രംഗത്തെത്തുകയായിരുന്നു. ഇതിന്‍റെ വൈരാഗ്യം തീർക്കാൻ എട്ട് വയസുകാരനെ തന്ത്രപൂർവം കാട്ടിലേക്ക് വിളിച്ചുകൊണ്ടുപോയ 13 കാരൻ കുട്ടിയെ കല്ലുകൊണ്ട് ഇടിച്ചു കൊലപ്പെടുത്തുകയായിരുന്നു.
ശനിയാഴ്ച്ച ഉച്ചമുതലാണ് എട്ട് വയസുകാരനെ കാണാതായത്. തുടർന്ന് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണത്തിന്‍റെ ഭാഗമായി കൂട്ടുകാരനായ 13 കാരനെ ചോദ്യം ചെയ്‌തപ്പോഴാണ് കൊലപാതക വിവരം പുറത്തു വരുന്നത്. പ്രതിയെ ഒബ്‌സർവേഷൻ ഹോമിലേക്ക് മാറ്റി. കല്ലുകൊണ്ട് ഇടിച്ചു കൊന്നെന്നും മരണം ഉറപ്പിച്ച ശേഷം ഓടി രക്ഷപെടുകയായിരുന്നുവെന്നും 13 കാരൻ മൊഴി നൽകിയതായി പൊലീസ് പറഞ്ഞു.
Post A Comment: