www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1590) Mostreaded (1518) Idukki (1508) Crime (1276) National (1144) Entertainment (806) Viral (408) world (398) Video (342) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (30) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

നയൻസും വിഘ്നേശും വാടക ഗർഭ ധാരണത്തിലേക്ക് നീങ്ങിയതിനു പിന്നിൽ

Share it:



ചെന്നൈ: താര സുന്ദരി നയൻതാരയ്ക്കും വിഘ്നേശ് ശിവനും ഇരട്ടകുട്ടികൾ ജനിച്ച വാർത്ത ഇന്നലെയാണ് പുറത്തു വന്നത്. വിഘ്നേശ് തന്നെയാണ് ചിത്രങ്ങൾ സഹിതം വാർത്ത പുറത്തു വിട്ടത്. ഇതോടെ ദമ്പതികൾക്ക് ആശംസ അറിയിക്കുന്ന തിരക്കിലായിരുന്നു ആരാധകർ.  

എന്നാൽ ഇതിനു പിന്നാലെ തന്നെ ദമ്പതികളുടെ പ്രസവം സോഷ്യൽ മീഡിയയിൽ ചൂടേറിയ ചർച്ചയായി മാറുകയും ചെയ്‌തു. ജൂൺ മാസത്തിലായിരുന്നു നയൻസും വിഘ്നേശും തമ്മിലുള്ള വിവാഹം. കല്യാണം കഴിഞ്ഞ് നാല് മാസത്തിനുള്ളിൽ ഇരുവരും എങ്ങനെ മാതാപിതാക്കളായി എന്ന ചോദ്യമാണ് ആദ്യം തന്നെ ഉയർന്നത്.

വിവാഹത്തിനു മുമ്പ് നയൻസ് ഗർഭിണിയാണെന്ന വാദമാണ് ഒരു വിഭാഗം സോഷ്യൽ മീഡിയയിൽ ഉയർത്തിക്കൊണ്ടു വന്നത്. എന്നാൽ അത്തരത്തിൽ നയൻ ഗർഭിണിയായിരുന്നെങ്കിൽ വിവാഹ ഫോട്ടോയിലും തുടർന്നു പുറത്തു വന്ന ഹണിമൂൺ ഫോട്ടോകളിലും വയർ ഉണ്ടാവണ്ടേയെന്ന ചോദ്യവും ആരാധകർ ഉയർത്തി. ഇതോടെ ഇതിനെ ചൊല്ലി സൈബർ ലോകത്ത് ചർച്ചകൾ ചൂടു പിടിക്കുകയും ചെയ്‌തു. താര ദമ്പതികളുടേത് വാടക ഗർഭധാരണമാണെന്ന കണ്ടെത്തലിലേക്കാണ് ഈ ചർച്ചകൾ എത്തിപ്പെട്ടത്.

ഇതോടെ എന്താണ് വാടക ഗർഭധാരണം എന്ന രീതിയിലേക്കായി സൈബർ ലോകത്തെ അന്വേഷണം. ഒരു സ്ത്രീ മറ്റൊരു സ്ത്രീക്കോ ദമ്പതികൾക്കോ വേണ്ടി പ്രസവിക്കുക എന്നതാണ് വാടക ഗർഭ ധാരണം കൊണ്ട് ഉദേശിക്കുന്നത്. ഇതിനു നിയമത്തിന്‍റെ പരിരക്ഷയും ഉണ്ട്. പ്രസവിക്കുന്നത് മറ്റൊരു സ്ത്രീയാണെങ്കിലും കുട്ടിയുടെ പൂർണ ഉത്തരവാദിത്വം ഏൽപ്പിക്കുന്നവർക്കായിരിക്കും. 

ഇത്തരത്തിലുള്ള വാടക ഗർഭധാരണമാണ് നയനും വിഘ്നേശും നടത്തിയതെന്നാണ് തമിഴ് മാധ്യമങ്ങളിലൂടെ പുറത്തു വരുന്ന വിവരം. ദേശീയ മാധ്യമങ്ങളും ഇരുവരുടെയും അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്ത ശരിവയ്ക്കുന്നുണ്ട്. 

ജൂണിൽ വിവാഹം നടത്തുന്നതിനു മുമ്പു തന്നെ ഇരുവരും വാടക ഗർഭത്തിനു ആളെ കണ്ടെത്തിയിരുന്നുവെന്നാണ് പുറത്തു വരുന്ന വിവരം. കുഞ്ഞിന്‍റെ പൂർണ വളർച്ച അറിഞ്ഞതിനു ശേഷമായിരുന്നു നയൻസും വിഘ്നേശും വിവാഹ തീയതി തീരുമാനിച്ചത്. വിവാഹ ശേഷം കുഞ്ഞിനെ സ്വീകരിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. 

അതേസമയം നയൻസ് എന്തുകൊണ്ടാണ് വാടക ഗർഭത്തിലേക്ക് കടന്നതെന്ന ചോദ്യവും സൈബർ ലോകത്ത് ഉയരുന്നുണ്ട്. ഗർഭാശയ സംബന്ധമായ ആരോഗ്യ പ്രശ്നങ്ങളുള്ളവരും വൈകി അമ്മമാരാകുന്നവരുമാണ് വാടക ഗർഭ ധാരണത്തെ ആശ്രയിക്കുന്നത്. 37 വയസ് കഴിഞ്ഞ നയൻസിന് ഇത്തരത്തിൽ എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടോയെന്ന സംശയവും ആരാധകർ ഉന്നയിക്കുന്നുണ്ട്. 

ഒപ്പം നടി തന്‍റെ സൗന്ദര്യം നഷ്ടപ്പെടുത്താതിരിക്കാൻ വാടക ഗർഭ ധാരണത്തെ ആശ്രയിക്കുകയായിരുന്നുവോയെന്നും സൈബർ ലോകം ചോദിക്കുന്നുണ്ട്. എന്തായാലും വിഷയങ്ങളിൽ നയൻസും വിഘ്നേശും ഇതുവരെ പ്രതികരിച്ചിട്ടില്ല. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/HfCPN0mpUMtDgPqHTEw7Yb

മുലായംസിങ് യാദവ് വിടവാങ്ങി 

ന്യൂഡെൽഹി: ഇന്ത്യൻ രാഷ്ട്രീയത്തിലെ അതികായൻ മുലായംസിങ് യാദവ് (82) അന്തരിച്ചു. ഏറെ നാളായി ഗുഡ് ഗാവിലെ മേദാന്ത ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സമാജ് വാദി പാര്‍ട്ടി നേതാവും ഉത്തര്‍പ്രേദശ് മുന്‍മുഖ്യമന്ത്രിയുമായിരുന്നു. ശ്വാസ തടസത്തിനൊപ്പം വൃക്കകളുടെ പ്രവര്‍ത്തനവും തകരാറിലായതോടെയാണ് മുലായത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 

ആരോഗ്യ നില മെച്ചപ്പെടുന്നുണ്ടെന്ന വാര്‍ത്തകള്‍ക്കിടെയാണ് നിര്യാണം. രാജ്യത്തെ സോഷ്യലിസ്റ്റ് നേതാക്കളില്‍ പ്രമുഖനായിരുന്നു അദ്ദേഹം. മൂന്ന് തവണ യുപി മുഖ്യമന്ത്രിയായിട്ടുണ്ട്. 1996 ല്‍ കേന്ദ്ര പ്രതിരോധമന്ത്രിയായി ചുമതലയേറ്റിരുന്നു.

കര്‍ഷക കുടുംബത്തില്‍ ജനിച്ച് മുലായം സിങ്ങിനെ ഗുസ്തിക്കാരനാക്കണമെന്ന ആഗ്രഹത്തോടെ  അച്ഛന്‍ പരിശീലനത്തിന് അയച്ചു. അവിടെ വച്ച് പരിചയപ്പെട്ട നട്ടു സിങ് എന്ന സോഷ്യലിസ്റ്റ് നേതാവിലൂടെ രാഷ്ട്രീയ ഗോദയിലേക്ക് ഇറങ്ങി. 

രാംമനോഹര്‍ ലോഹ്യയുമായുള്ള അടുപ്പം സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്‍റെ ഉത്തര്‍ പ്രദേശിലെ യുവ മുഖങ്ങളിലൊന്നാക്കി മുലായത്തെ മാറ്റി. 1967ല്‍ 28-ാമത്തെ വയസില്‍ സോഷ്യലിസ്റ്റ് ടിക്കറ്റില്‍ ഉത്തര്‍പ്രദേശ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. കന്നി അംഗത്തിലൂടെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായി. അടിയന്തരാവസ്ഥയെ നിശിതമായി വിമര്‍ശിച്ചതിന്  ജയിലിലടക്കപ്പെട്ടു. പിന്നീടാണ് സമാജ് വാദി പാർട്ടി രൂപീകരിക്കുന്നത്. 


Share it:

Entertainment

Gossip

Post A Comment: