www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1867) Idukki (1803) Mostreaded (1616) Crime (1419) National (1213) Entertainment (843) world (433) Viral (429) Video (355) Health (206) Gallery (162) mollywood (160) sports (138) Gulf (135) Trending (109) business (94) bollywood (89) Science (80) Food (52) Travel (39) kollywood (37) Gossip (33) Tech (31) featured (27) auto (25) Sex (24) Beauty (21) hollywood (19) editorial (18) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (4) boxoffice (2)

Shower Filter for Bathroom

Shower Filter for Bathroom
Hard Water Softener for Shower and Home | Borewell/Tanker Water | for Better Hair and Skin

വീട് കുത്തിത്തുറന്ന് സ്വർണവും സാരിയും കവർന്നു

Share it:



കോട്ടയം: ആളില്ലാത്ത വീട് കുത്തിത്തുറന്ന് രണ്ടേകാൽ പവൻ സ്വർണവും 18,000 രൂപ വില വരുന്ന രണ്ട് പട്ട് സാരിയും മോഷ്‌ടിച്ചു. കോട്ടയം തെള്ളകത്താണ് സംഭവം നടന്നത്. മാതാ ആശുപത്രിക്ക് സമീപം ഓൾഡ് എം.സി റോഡിൽ തറപ്പേൽ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ഇടുക്കി സ്വദേശി അലക്സാണ്ടറുടെ വീട്ടിലാണ് മോഷണം നടന്നത്.  

കഴിഞ്ഞ ഞായറാഴ്ച്ചയാണ് അലക്സാണ്ടറും കുടുംബവും കട്ടപ്പനയിലെ ബന്ധുവീട്ടിലേക്ക് പോയത്. ദിവസങ്ങൾക്ക് ശേഷം തിരികെ വീട്ടിലെത്തിയപ്പോഴാണ് വീട് കുത്തിത്തുറന്ന നിലയിൽ കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് സ്വർണവും സാരിയും നഷ്‌ടപ്പെട്ടെന്ന് ബോധ്യമായത്. 

വീടിന്‍റെ പ്രധാന വാതിൽ തകർത്താണ് മോഷ്‌ടാക്കൾ അകത്ത് കടന്നത്. അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണവും സാരിയുമാണ് നഷ്‌ടമായത്. ഏറ്റുമാനൂർ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫൊറൻസിക് വിദഗ്ദരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി. വീട്ടിൽ നിന്നും മണം പിടിച്ച് ഓടിയ നായ സമീപത്തെ സ്വകാര്യ ഫ്ലാറ്റിന്‍റെ അരികിലാണ് നിന്നത്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/HfCPN0mpUMtDgPqHTEw7Yb

നയൻതാരയ്ക്ക് ഇരട്ടക്കുട്ടികൾ

ചെന്നൈ: തെന്നിന്ത്യൻ താര സുന്ദരി നയൻതാരയ്ക്കും വിഘ്‌നേശിനും ഇരട്ടക്കുട്ടികൾ. വിഘ്നേശ് ശിവനാണ് വിവരം ട്വിറ്ററിലൂടെ ആരാധകരുമായി പങ്കുവച്ചത്. ഇരട്ട ആൺകുട്ടികളാണ് ഇവർക്ക് ജനിച്ചത്. നയൻസ് അമ്മയാകാൻ പോകുന്ന വാർത്ത നേരത്തെ താര ദമ്പതികൾ പുറത്തു വിട്ടിരുന്നു. ഇതോടെ ആരാധകരും ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു.

ഞാനും നയൻസും അമ്മയും അച്ഛനുമായി. ഇരട്ട ആൺകുഞ്ഞുങ്ങളാൽ ഞങ്ങൾ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു എന്ന കുറിപ്പോടെയാണ് വിഘ്നേശ് ചിത്രം പങ്കുവച്ചത്. 

ഇരട്ടകുഞ്ഞുങ്ങൾ, ഞങ്ങളുടെ പൂർവീകരുടെയും എല്ലാ പ്രാർഥനകളും അനുഗ്രഹങ്ങളും ഇരട്ടകുഞ്ഞുങ്ങളുടെ രൂപത്തിൽ വന്നിരിക്കുന്നു. നിങ്ങളുടെ എല്ലാ പ്രാർഥനകളും വേണമെന്നും കുറിപ്പിൽ പറയുന്നു. 

കഴിഞ്ഞ ജൂൺ മാസത്തിലാണ് നയൻതാര വിവാഹിതയായത്. സംവിധായകൻ വിഘ്നേശ് ശിവനായിരുന്നു വരൻ. ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹത്തിലേക്ക് കടന്നത്. നയൻതാര അഭിനയിച്ച നാനും റൗഡി താൻ എന്ന സിനിമയുടെ സംവിധായകനായിരുന്നു വിഘ്നേശ്. പിന്നീട് ഈ ബന്ധം പ്രണയത്തിനു വഴിമാറുകയായിരുന്നു. 

മഹാബലിപുരത്ത് വലിയ ആഘോഷമായിട്ടാണ് ഇരുവരുടെയും വിവാഹം നടന്നത്. വിവാഹത്തിനു ശേഷം സിനിമയുടെ തിരക്കുകളിലേക്ക് നീങ്ങിയ നയൻ ഇനിയൊരു ഇടവേളയെടുക്കുമെന്നാണ് സൂചന. മലയാളത്തിൽ പൃഥ്‌വിരാജിനൊപ്പം എത്തുന്ന ഗോൾഡ്, ഷാരൂഖ് ഖാനൊപ്പം എത്തുന്ന ജവാൻ എന്നീ സിനിമകളാണ് നയൻസിന്‍റെതായി പുറത്തു വരാനിരിക്കുന്നത്. 


Share it:

Kerala

Post A Comment: