ചെന്നൈ: തെന്നിന്ത്യൻ താര സുന്ദരി നയൻതാരയ്ക്കും വിഘ്‌നേശിനും ഇരട്ടക്കുട്ടികൾ. വിഘ്നേശ് ശിവനാണ് വിവരം ട്വിറ്ററിലൂടെ ആരാധകരുമായി പങ്കുവച്ചത്. ഇരട്ട ആൺകുട്ടികളാണ് ഇവർക്ക് ജനിച്ചത്. നയൻസ് അമ്മയാകാൻ പോകുന്ന വാർത്ത നേരത്തെ താര ദമ്പതികൾ പുറത്തു വിട്ടിരുന്നു. ഇതോടെ ആരാധകരും ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു.
ഞാനും നയൻസും അമ്മയും അച്ഛനുമായി. ഇരട്ട ആൺകുഞ്ഞുങ്ങളാൽ ഞങ്ങൾ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു എന്ന കുറിപ്പോടെയാണ് വിഘ്നേശ് ചിത്രം പങ്കുവച്ചത്. ഇരട്ടകുഞ്ഞുങ്ങൾ, ഞങ്ങളുടെ പൂർവീകരുടെയും എല്ലാ പ്രാർഥനകളും അനുഗ്രഹങ്ങളും ഇരട്ടകുഞ്ഞുങ്ങളുടെ രൂപത്തിൽ വന്നിരിക്കുന്നു. നിങ്ങളുടെ എല്ലാ പ്രാർഥനകളും വേണമെന്നും കുറിപ്പിൽ പറയുന്നു.
കഴിഞ്ഞ ജൂൺ മാസത്തിലാണ് നയൻതാര വിവാഹിതയായത്. സംവിധായകൻ വിഘ്നേശ് ശിവനായിരുന്നു വരൻ. ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹത്തിലേക്ക് കടന്നത്. നയൻതാര അഭിനയിച്ച നാനും റൗഡി താൻ എന്ന സിനിമയുടെ സംവിധായകനായിരുന്നു വിഘ്നേശ്. പിന്നീട് ഈ ബന്ധം പ്രണയത്തിനു വഴിമാറുകയായിരുന്നു.
മഹാബലിപുരത്ത് വലിയ ആഘോഷമായിട്ടാണ് ഇരുവരുടെയും വിവാഹം നടന്നത്. വിവാഹത്തിനു ശേഷം സിനിമയുടെ തിരക്കുകളിലേക്ക് നീങ്ങിയ നയൻ ഇനിയൊരു ഇടവേളയെടുക്കുമെന്നാണ് സൂചന. മലയാളത്തിൽ പൃഥ്‌വിരാജിനൊപ്പം എത്തുന്ന ഗോൾഡ്, ഷാരൂഖ് ഖാനൊപ്പം എത്തുന്ന ജവാൻ എന്നീ സിനിമകളാണ് നയൻസിന്‍റെതായി പുറത്തു വരാനിരിക്കുന്നത്.
Nayan & Me have become Amma & Appa❤️
We are blessed with
twin baby Boys❤️❤️
All Our prayers,our ancestors’ blessings combined wit all the good manifestations made, have come 2gethr in the form Of 2 blessed babies for us❤️😇
Need all ur blessings for our
Uyir😇❤️& Ulagam😇❤️ pic.twitter.com/G3NWvVTwo9
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/HfCPN0mpUMtDgPqHTEw7Yb
Post A Comment: