www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1870) Idukki (1805) Mostreaded (1616) Crime (1419) National (1214) Entertainment (843) world (434) Viral (430) Video (355) Health (206) Gallery (162) mollywood (160) sports (138) Gulf (135) Trending (109) business (94) bollywood (89) Science (80) Food (52) Travel (39) kollywood (37) Gossip (33) Tech (31) featured (27) auto (25) Sex (24) Beauty (21) hollywood (19) editorial (18) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (4) boxoffice (2)

അടിപൊളി ഓഫർ

അടിപൊളി ഓഫർ
ASIAN Men's Wonder-13 Sports Running Shoes…

ഗ്ലാസിൽ പെയിന്‍റടിച്ച് ഉർഫിയുടെ ഫാഷൻ പരീക്ഷണം

urfi-javed
Share it:

urfi-javed-glas-photo-shoot

മുംബൈ: ബിഗ് ബോസിലൂടെ ശ്രദ്ധ നേടിയ താരം ഉർഫി ജാവേദ് തന്‍റെ ഫാഷൻ പരീക്ഷണങ്ങളിലൂടെ വൈറലാകുന്നത് പുതിയ കാര്യമല്ല. പലപ്പോഴും വലിയ വിവാദങ്ങളും വിമർശനങ്ങളും താരം നേരിടേണ്ടി വന്നിട്ടുമുണ്ട്.  

ഇപ്പോൾ പുതിയൊരു കിടിലൻ പരീക്ഷണവുമായി ആരാധകരെ ത്രസിപ്പിച്ചിരിക്കുകയാണ് ഉർഫി. പൂർണ നഗ്നയായി എത്തിയ ഉർഫി വസ്ത്രത്തിനു സമാനമായി പെയിന്‍റടിച്ച ഗ്ലാസ് ഉയർത്തിപിടിച്ചാണ് ഫോട്ടോയ്ക്ക് പോസ് ചെയ്‌തിരിക്കുന്നത്. 

ഗ്ലാസിനു പിന്നിൽ പൂർണ നഗ്നയായിട്ടാണ് താരം ഫോട്ടോയ്‌ക് പോസ് ചെയ്‌തിരിക്കുന്നത്. പ്ലെയിൻ ഗ്ലാസിൽ മാറിടവും അരക്കെട്ടും മറക്കുന്ന തരത്തിൽ വസ്ത്രത്തിന്‍റെ മോഡൽ വരച്ചിരിക്കുകയാണ്. 

"Mujhe nahi pata hai !! Mujhse mat poocho na' എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ ഷെയർ ചെയ്‌തിരിക്കുന്നത്. നാല് ചിത്രങ്ങളാണ് താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുള്ളത്. നാലിലും വ്യത്യസ്ത മുഖഭാവങ്ങളിലാണ് താരം എത്തുന്നത്. വ്യത്യസ്‌തമായ പ്രതികരണങ്ങളാണ് ആരാധകർ ചിത്രത്തിനു നൽകിയിരിക്കുന്നത്. 

വലിയ തോതിലുള്ള വിമർശനങ്ങളും ഉണ്ടാകുന്നുണ്ട്. നഗ്നത പ്രദർശിപ്പിക്കുന്നതാണോ ഫാഷൻ എന്നതാണ് വിമർശകർ ഉയർത്തുന്ന ചോദ്യം. കഴിഞ്ഞ ദിവസം വാച്ചുകൊണ്ടുള്ള പാവാട തുന്നി താരം ഫോട്ടോ ഷൂട്ട് നടത്തിയിരുന്നു.

 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/DOjl7OJWQz6Iq6RErYpG8p

വീടിനുള്ളിൽ പ്രസവിച്ച യുവതിയും നവജാത ശിശുവും മരിച്ചു 

കൊല്ലം: വീടിനുള്ളിൽ പ്രസവിച്ച യുവതിയും കുഞ്ഞും മരിച്ചു. കൊല്ലം ചടയമംഗലത്താണ് നടുക്കുന്ന സംഭവം നടന്നത്. കള്ളിക്കാട് സ്വദേശിനി ശാലിനിയും ഇവരുടെ നവജാത ശിശുവുമാണ് പ്രസവത്തിനിടെ മരിച്ചത്. ഇന്നലെ അര്‍ധരാത്രി ഒന്നോടെയാണ് ശാലിനി കുഞ്ഞിനു ജൻമം നൽകിയത്. 

ശാലിനിയുടെ ഭര്‍ത്താവും മറ്റൊരു മകനും കൂടി ചേര്‍ന്നാണ് പ്രസവമെടുക്കാൻ ശ്രമിച്ചതെന്നാണ് വിവരം. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് ശാലിനിയുടെ ഭര്‍ത്താവിനെ ചോദ്യം ചെയ്യുകയാണ്. ശാലിനി ഗര്‍ഭിണിയാണെന്ന വിവരം അറിഞ്ഞിരുന്നില്ലെന്നാണ് ഇവരുടെ അയൽവാസികൾ പറയുന്നത്. 

ഇന്നലെ രാത്രിയോടെ ശാലിനിക്ക് പ്രസവവേദന തുടങ്ങിയെങ്കിലും ഇവരെ ആശുപത്രിയിൽ കൊണ്ടു പോകാൻ വീട്ടിലുണ്ടായിരുന്ന ഭര്‍ത്താവോ മകനോ തയ്യാറായില്ലെന്നും ഇരുവരും ചേര്‍ന്ന് ശാലിനിയുടെ പ്രസവമെടുക്കാൻ ശ്രമിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറയുന്നു.

ഇന്ന് രാവിലെ വിവരമറിഞ്ഞതോടെ നാട്ടുകാരാണ് പൊലീസിനേയും ആരോഗ്യവകുപ്പിനേയും കാര്യങ്ങൾ അറിയിച്ചത്. നേരത്തേയും രണ്ട് തവണ ശാലിനി വീട്ടിൽവച്ച് പ്രസവിച്ചിരുന്നുവെന്നും രണ്ട് തവണയും കുട്ടികൾ മരണപ്പെട്ടെന്നുമുള്ള സൂചനയും ഇപ്പോൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതേക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. 


Share it:

Gallery

Viral

Post A Comment: