www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1801) Idukki (1761) Mostreaded (1615) Crime (1376) National (1197) Entertainment (829) world (426) Viral (422) Video (352) Health (197) Gallery (161) mollywood (160) sports (136) Gulf (131) Trending (109) business (94) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) editorial (13) trailer (13) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഒരു സ്‌പൂൺ സ്പോഞ്ച് എടുക്കട്ടെ; വൈറലായി വീഡിയോ

Share it:

washing-sponge-cake-

രുചികരമായ ഭക്ഷണത്തോട് താൽപര്യമില്ലാത്തവർ ഉണ്ടാകാറില്ല. നല്ല ഭക്ഷണങ്ങളുടെ വീഡിയോകൾക്ക് സോഷ്യൽ മീഡിയയിൽ നല്ല വ്യൂസ് ലഭിക്കാറുമുണ്ട്. എന്നാൽ അടുത്തിടെ ഇൻസ്റ്റഗ്രാമിലൂടെ പുറത്തു വന്ന ഒരു വീഡിയോയ്ക്ക് വിമർശനങ്ങളാണ് ഏറെയും വന്നിരിക്കുന്നത്. 

എല്ലാവരും അറപ്പോടെ മാത്രം കാണുന്ന പാത്രം കഴുകുന്ന സ്പോഞ്ചാണ് വീഡിയോയിലെ ഭക്ഷണം. സോപ്പ് പതയും ഭക്ഷണ അവശിഷ്ടങ്ങളും നിറഞ്ഞിരിക്കുന്ന ഈ സ്പോഞ്ച് പലപ്പോഴും അറപ്പോടയൊണ് പലരും ഉപയോഗിക്കുന്നത്. ഇതിനിടെ ഈ സ്പോഞ്ച് ഭക്ഷിക്കുന്നത് കണ്ടാലോ. ഇതാണ് വീഡിയോയിലെ കാഴ്ച്ച.

സോപ്പ് പതയോടെ ഇരിക്കുന്ന സ്പോഞ്ച് സ്പൂൺ ഉപയോഗിച്ച് മുറിച്ചെടുക്കുന്നതാണ് വീഡിയോ. ഇന്തോനേഷ്യ ആസ്ഥാനമായുള്ള ഭക്ഷണ, യാത്രാ പ്രേമിയായ ആന്ദ്രേ സർവോനോയാണ് ഈ വീഡിയോ പങ്കുവച്ചത്. ഇൻസ്റ്റഗ്രാമിൽ വളരെ വേഗം വൈറലായ വീഡിയോ ഇതിനോടകം മൂന്ന് മില്യണിലധികം ആളുകളാണ് കണ്ടത്. എന്നാൽ കണ്ടവർ ഏറെയും അറപ്പുളവാക്കുന്നതാണെന്ന പ്രതികരണമാണ് നടത്തിയത്.

സത്യത്തിൽ ഇതൊരു കേക്ക് പീസാണെന്നതാണ് ഏറെ രസകരം. പാത്രം കഴുകുന്ന സ്പോഞ്ചിന്‍റെ രൂപത്തിലുണ്ടാക്കിയ ഒരു കേക്കാണ് ഇത്. എന്നാൽ വീഡിയോ കണ്ടവർക്ക് ഇത്തരം പരീക്ഷണങ്ങളോട് യോജിക്കാൻ കഴിയുന്നില്ലെന്നതാണ് രസകരം. ഇത്തരത്തിൽ ഹൈപ്പർ റിയലിസ്റ്റിക് കേക്കുകളുടെ നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ എത്തുന്നുണ്ട്.

 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/DOjl7OJWQz6Iq6RErYpG8p

നാളെ ശക്തമായ മഴയ്ക്ക് സാധ്യത 

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ ശക്തമായ മഴയ്ക്ക് സാധ്യത. അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, മലപ്പുറം, വയനാട്, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. മലപ്പുറം, വയനാട് എന്നീ ജില്ലകളില്‍ തിങ്കളാഴ്ചയും യെല്ലോ അലര്‍ട്ടായിരിക്കും. 

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലി മീറ്റര്‍ മുതല്‍ 115.5 മില്ലി മീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർഥമാക്കുന്നത്. അതേസമയം, അടുത്ത മൂന്ന് മണിക്കൂറില്‍ പാലക്കാട്,  മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 

Share it:

Viral

Post A Comment: