
കോവിഡ് പ്രതിസന്ധിയിൽ സിനിമകളുടെ ഷൂട്ടിങ് മുടങ്ങിയതോടെ താരങ്ങൾ അവധി ആഘോഷത്തിലാണ്. മാലി ദ്വീപാണ് മിക്ക താരങ്ങളും അവധി ആഘോഷത്തിനായി തെരഞ്ഞെടുക്കുന്നത്.
മലയാളത്തിലെ യുവ നടി സാനിയ ഇയ്യപ്പൻ അടക്കമുള്ളവർ മാലിദ്വീപിൽ അവധി ആഘോഷിക്കുന്ന ചിത്രങ്ങൾ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഇതിനു പിന്നാലെ ബോളിവുഡ് നടി അലന പാണ്ഡേയുടെ മാലിദ്വീപ് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. നടി അനന്യപാണ്ഡേയുടെ കസിൻ സഹോദരിയാണ് അലന.
കാമുകൻ ഐവർ മക്രെയ്‌ക്കൊപ്പമായിരുന്നു നടിയുടെ അവധി ആഘോഷം. ബീച്ചിൽ ബിക്കിനിയണിഞ്ഞുള്ള അലനയുടെ വീഡിയോയാണ് താരം തന്നെ പങ്കുവച്ചിരിക്കുന്നത്.
തലമുടിയിൽ ചെമ്പരത്തി പൂ ചൂടി കാമുകന്‍റെ കൈയും പിടിച്ച് ബീച്ചിലൂടെ നടക്കുന്നതാണ് അലന പങ്കുവച്ച വീഡിയോ. വീഡിയോ അതിവേഗം വൈറലാകുകയും ചെയ്‌തു. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്‍റുകളുമായെത്തിയത്.
Post A Comment: