
മലപ്പുറം: വിവാഹ ബന്ധം വേർപെടുത്തിയ 21 കാരിയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവത്തിൽ അയൽവാസിയിൽ നിന്നും പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. മലപ്പുറം വളാഞ്ചേരി ചോറ്റൂര്‍ കിഴുകപറമ്പാട്ട് കബീറിന്‍റെ മകള്‍ സൂബീറ ഫര്‍ഹത്താണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇവരുടെ അയൽവാസിയായ വരിക്കോടന്‍ മുഹമ്മദ് അന്‍വര്‍(35) ആണ് അറസ്റ്റിലായത്.
40 ദിവസം മുമ്പാണ് സുബീറയെ കാണാതാകുന്നത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വീടിനു സമീപം മൃതദേഹം കുഴിച്ചിടപ്പെട്ട നിലയിൽ കണ്ടെത്തിയത്. അതേസമയം സുബീറയെ മുഹമ്മദ് കൊലപ്പെടുത്തിയത് മോഷണ ശ്രമത്തിനു മാത്രമല്ലെന്ന് പൊലീസ് വ്യക്തമാക്കി. വിവാഹ മോചനം നേടിയെത്തിയ സുബീറയോട് ഇയാൾക്ക് ലൈംഗിക താൽപര്യം ഉണ്ടായിരുന്നുവെന്നാണ് പൊലീസ് സംശയിക്കുന്നത്. സുബീറയെ പീഡിപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണോ കൊലപാതകമെന്നാണ് പൊലീസ് സംശയിക്കുന്നത്.
മൃതദേഹം പുറത്തെടുത്ത് നടത്തുന്ന പരിശോധനകളിലൂടെ മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാനാകു. എന്നാൽ സുബീറയോട് തനിക്ക് താൽപര്യം ഉണ്ടായിരുന്നതായി ഇയാൾ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. മാര്‍ച്ച് 10നാണ് സുബീറയെ കാണാതാകുന്നത്. വീടിനടുത്ത ആളൊഴിഞ്ഞ ചെങ്കല്‍ ക്വാറിക്ക് സമീപത്തെ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം മൂടിയ സ്ഥലത്തെ മണ്ണ് കനത്ത മഴയിൽ കഴിഞ്ഞ ദിവസം മാറിയതോടെയാണ് കേസിൽ വഴിത്തിരിവായ സംഭവങ്ങൾ ഉണ്ടായത്.
മണ്ണ് മാറിയതോടെ മൃതദേഹം ആരെങ്കിലും കണ്ടെത്തുമോയെന്ന് ഭയന്ന് പ്രതി പ്രദേശത്ത് മണ്ണിടാൻ ജെ.സി.ബി ഡ്രൈവറെ ഏൽപ്പിച്ചിരുന്നു. മണ്ണിടുന്നതിനിടെ അഴുകിയ ഗന്ധം അനുഭവപ്പെട്ട ജെ.സി.ബി ഡ്രൈവറാണ് വിവരം പൊലീസിനെ അറിയിച്ചത്. ഉടന്‍ സ്ഥലത്ത് എത്തിയ പൊലീസ് പരിസരം പരിശോധിക്കുകയും മണ്ണിനടിയില്‍ മൃതദേഹത്തിന്‍റെ കാല്‍ കാണുകയും ചെയ്തു. ഇതോടെ മുഹമ്മദിനെ കസ്റ്റഡിലെടുത്തുകയായിരുന്നു. വെട്ടിച്ചിറയിലെ ഡെന്‍റല്‍ ക്ലിനിക്കില്‍ സഹായിയായി ജോലി ചെയ്യുകയായിരുന്നു സുബീറ.
സംഭവ ദിവസം രാവിലെ ജോലി സ്ഥലത്തേക്ക് പോയ സുബീറയെ പിന്നീട് കാണാതാവുകയായിരുന്നു. വീടിനു സമീപത്തെ സിസി ടിവിയിൽ സുബീറ ജോലിക്ക് പോകുന്ന ദൃശ്യം പതിഞ്ഞിട്ടുണ്ട്. ക്ലിനിക്കിലെ ഡോക്‌ടറാണ് സുബീറ ജോലിക്ക് എത്തിയിട്ടില്ലെന്ന് വീട്ടുകാരെ അറിയിക്കുന്നത്. യുവതിയില്‍ നിന്നു അസ്വാഭാവിക പെരുമാറ്റം ഒന്നും ഉണ്ടായതായിരുന്നില്ലെന്നു ബന്ധുക്കളും വീട്ടുകാരും പറഞ്ഞതോടെ നാട്ടുകാരുടെ നേതൃത്വത്തില്‍ വിപുലമായ തെരച്ചില്‍ നടത്തിയിരുന്നു.
പരിസര പ്രദേശങ്ങളിലെ ഒട്ടേറെ സിസിടിവി ദൃശ്യങ്ങള്‍, സുബീറയുടെ ഫോണ്‍ വിശദാംശങ്ങള്‍ എന്നിവ പൊലീസ് ശേഖരിക്കുകയും പരിശോധിക്കുകയും ചെയ്തു. പക്ഷേ സംശയകരമായി ഒന്നും കണ്ടെത്തിയിരുന്നില്ല. തിരൂര്‍ ഡിവൈഎസ്പി കെ.എ സുരേഷ് ബാബുവിന്‍റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഒടുവിൽ പ്രതി കുടുങ്ങിയത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: