www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1571) Mostreaded (1503) Idukki (1494) Crime (1271) National (1139) Entertainment (803) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (35) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ആ രംഗം സിനിമയ്ക്ക് അത്യാവശ്യമായിരുന്നു; ലിപ് ലോക്ക് രംഗത്തെകുറിച്ച് സാനിയ ഇയ്യപ്പൻ

Share it:



ബാലതാരമായെത്തിയ നായികയായി തിളങ്ങി നിൽക്കുകയാണ് യുവ നടി സാനിയ ഇയ്യപ്പൻ. സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി മാറിയ സാനിയ സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചിത്രങ്ങൾ കഴിഞ്ഞ ദിവസം വൈറലായിരുന്നു. 

കൃഷ്‌ണൻ കുട്ടി പണി തുടങ്ങിയെന്ന ചിത്രമാണ് സാനിയയുടേതായി ഒടുവിൽ പുറത്തിറങ്ങിയത്. നായികാ പ്രാഥാന്യമുള്ള ചിത്രത്തിൽ ശ്രദ്ധേയമായ വേഷമാണ് സാനിയ അനായാസം കൈകാര്യം ചെയ്‌തിരിക്കുന്നത്. ചിത്രത്തിലെ ലിപ് ലോക് രംഗമായിരുന്നു ഏറെ ചർച്ച ചെയ്യപ്പെട്ടത്. 

ഈ രംഗത്തെ കുറിച്ച് സാനിയ പറയുന്നത് ഇങ്ങനെയാണ്. ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ലിപ് ലോക്കിനെ കുറിച്ച് സാനിയ തന്നെ തുറന്നു പറഞ്ഞത്. നടൻ വിജിലേഷുമായിട്ടായിരുന്നു ചിത്രത്തിലെ ലിപ് ലോക്ക് രംഗം.  

സിനിമയുടെ കഥയ്ക്ക് ആവ്യമെങ്കിൽ ചുംബന രംഗം ചെയ്യുന്നതിൽ തെറ്റില്ലെന്നാണ് നടി പറയുന്നത്. ചിത്രത്തിലെ ചുംബന രംഗത്തെകുറിച്ച് സംവിധായകൻ പറഞ്ഞപ്പോൾ തന്നെ തിരക്കഥയെകുറിച്ചും ചോദിച്ചറിഞ്ഞിരുന്നു. അത്തരം ഒരുകഥയിൽ ലിപ് ലോക്ക് രംഗം അനിവാര്യമാണെന്ന് ബോധ്യപ്പെട്ടതോടെയാണ് ചുംബന രംഗത്തിനു തയാറെടുത്തത്. സിനിമ തിരഞ്ഞെടുക്കുന്നതില്‍ വീട്ടുകാര്‍ക്കും പങ്കുണ്ട്.

ചുംബന രംഗത്തെ കുറിച്ച് വീട്ടുകാരോടും പറഞ്ഞിരുന്നു. സിനിമയ്ക്ക് അത്തരമൊരു രംഗം ഒഴിച്ചു കൂടാനാവാത്തതാണെങ്കില്‍ ഒരു നടിയെന്ന നിലയില്‍ അങ്ങനെ ചെയ്യുന്നതില്‍ പ്രശ്‌നമില്ലെന്ന് വീട്ടുകാരും പറഞ്ഞുവെന്നും സാനിയ പറയുന്നു. ചുംബന രംഗത്തില്‍ എനിക്കൊപ്പം അഭിനയിച്ച വിജിലേഷേട്ടന് അത്തരമൊരു സീന്‍ ചെയ്യാന്‍ ഭയങ്കര ചമ്മലായിരുന്നു.

വിജിലേഷേട്ടെന്‍റെ കല്യാണം ഉറപ്പിച്ചിരിക്കുന്ന സമയമായിരുന്നു അത്. കല്യാണം കഴിക്കാൻ പോകുന്ന കുട്ടിയോട് ചുംബന രംഗത്തെകുറിച്ച് പറഞ്ഞോ എന്നൊക്കെ ചോദിച്ചിരുന്നു. പറഞ്ഞിട്ടുണ്ടെന്നും സിനിമ ആയതിനാൽ അവൾക്ക് കുഴപ്പമില്ലെന്നുമായിരുന്നു വിജിലേഷേട്ടന്‍റെ മറുപടി. 

ചിത്രത്തിന്‍റെ ട്രെയിലര്‍ വന്നപ്പോള്‍ അതില്‍ ചുംബനരംഗം ഉണ്ടെന്ന് അറിഞ്ഞ് വിജിലേഷേട്ടന്‍റെ കണ്ണ് തള്ളിയെന്നും സാനിയ പറയുന്നു. ചുംബന രംഗത്തിന്‍റെ പേരിൽ കെട്ടിയ പെണ്ണിന്‍റെ പക്കൽ നിന്നും അടികിട്ടികാണുമോയെന്ന് അറിയില്ലെന്നും സാനിയ പറഞ്ഞു. 

ക്വീൻ എന്ന ചിത്രത്തിലൂടെയാണ് സാനിയ നായികയായെത്തുന്നത്. പിന്നീട് പ്രേതം 2, ലൂസിഫർ, പതിനെട്ടാംപടി തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷം ചെയ്‌തു. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/KZN6SmZtd2FHxrTK17mCwh

Share it:

Entertainment

Gossip

Post A Comment: