www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1576) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

വിവാഹ ശേഷം ആർത്തവം ക്രമം തെറ്റുന്നുണ്ടോ; ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

Share it:



ആർത്തവ സംബന്ധമായ പ്രശ്‌നങ്ങൾ സ്ത്രീകളുടെ സ്വസ്ഥത കെടുത്തുന്നതാണ്. ഹോർമോൺ മാറ്റങ്ങൾക്കൊണ്ടാണ് പലപ്പോഴും സ്ത്രീകളിൽ ആർത്തവ ക്രമക്കേടുകൾ കണ്ടു വരുന്നത്. ഇതിനു പുറമേ മാറുന്ന ജീവിത ശൈലിയും ഇതിനു കാരണമാകുന്നുണ്ട്. ടെൻഷൻ, ഭക്ഷണം തുടങ്ങിയവയും ആർത്ത ക്രമക്കേടിനു കാരണമാകാം. അതേസമയം വിവാഹ ശേഷം കണ്ടുവരുന്ന ആർത്തവ ക്രമക്കേടുകൾക്ക് കാരങ്ങൾ പലതാണ്.  

ഗർഭനിരോധനം



വിവാഹ ശേഷം ഉടൻ കുട്ടികൾ വേണ്ടെന്ന നിലപാടിലാണ് പുതുതലമുറയിലെ മിക്കവരും. ഇതിനാൽ തന്നെ ഗർഭ നിരോധനത്തിനായി പിൽസ് പോലുള്ള മാർഗങ്ങൾ തേടാറുണ്ട്. ഇത് ആർത്തവത്തെ ബാധിക്കുമെന്ന് ഡോക്‌ടർമാർ മുന്നറിയിപ്പ് നൽകുന്നുണ്ട്. ചില സ്ത്രീകളിൽ ഇത്തരം ഗുളികകൾ തടി കൂടാൻ കാരണമാകും. ഇതും ആർത്തവ ക്രമക്കേടുകൾക്കുള്ള കാരണം തന്നെയാണ്. 

ഗർഭധാരണം:



വിവാഹ ശേഷം ആർത്തവം വരാതിരുന്നാൽ സ്വാഭാവികമായും സംശയിക്കാവുന്ന ഒന്നാണ് ഗർഭധാരണം. ചിലപ്പോൾ ഗർഭ നിരോധന വഴികൾ ഉപയോഗിച്ചാൽ തന്നെയും അബദ്ധത്തിൽ പലർക്കും ഇത് പരാജയപ്പെടാറുമുണ്ട്. ഗർഭധാരണം നടക്കുമ്പോൾ സ്വാഭാവികമായും ആർത്തവം നിലയ്ക്കുന്നത് സാധാരണയാണ്. ഇതിനാൽ തന്നെ വിവാഹ ശേഷം ആർത്തവം വൈകുകയോ വരാതിരിക്കുകയോ ചെയ്താൽ ഇതിന് കാരണം ഗർഭധാരണമോയെന്ന് ന്യായമായും സംശയിക്കാം. ഇത്തരം ഘട്ടത്തിൽ ഗർഭ പരിശോധന നടത്തുകയാണ് ഏറ്റവും നല്ലത്. 

വിവാഹ ശേഷം:



വിവാഹ ശേഷം പുതിയ സ്ഥലം, പുതിയ ജീവിത രീതികൾ എന്നിവയെല്ലാം തന്നെ ആർത്തവ ക്രമക്കേടുകൾ വരുത്തുന്ന ചിലതാണ്. സ്ട്രെസ്, ഉൽകണ്ഠ, പേടി, ടെൻഷൻ തുടങ്ങിയ പല കാരണങ്ങളും ഇതിനു പുറകിലുണ്ടാകും. ഇതെല്ലം തന്നെ ആർത്തവത്തെയും സ്വാധീനിക്കുന്ന ചിലതാണ് ആർത്തവ ക്രമക്കേടുകൾക്കും ആർത്തവ വ്യതിയാനങ്ങൾക്കും കാരണമാകുന്ന ചിലതെന്നു പറയാം. 

ഉറക്കം:



ഉറക്കം ശരീരത്തിന്‍റെ ബയോളജിക്കല്‍ ക്ലോക്കിനെ ബാധിയ്ക്കുന്ന ഒന്നാണ്. ഇതിന്‍റെ ക്രമം തെറ്റുമ്പോള്‍ ഇതു കാര്യമായി ശരീരത്തിന്‍റെ ബാലന്‍സിനെ ബാധിയ്ക്കുന്നു. ഉറക്കത്തില്‍ വരുന്ന വ്യത്യാസങ്ങളും ഹോര്‍മോണ്‍ വ്യത്യാസങ്ങള്‍ക്കു കാരണമാകുന്നു വിവാഹ ശേഷം ഇതാകാം, ആര്‍ത്തവ ക്രമക്കേടുകള്‍ക്കുള്ള കാരണം. 

വിവാഹ ശേഷം സെക്‌സ് ജീവിതത്തില്‍ ആക്ടീവാകുന്നത് തുടക്കത്തില്‍ ചിലരിലെങ്കിലും ആര്‍ത്തവ ക്രമക്കേടുകള്‍ക്കു കാരണമാകാറുണ്ട്. ഇത് ഹോര്‍മോണ്‍ വ്യത്യാസങ്ങള്‍ കാരണം തന്നെയാണ്. സെക്‌സ് സമയത്ത് ഹോര്‍മോണ്‍ പ്രവര്‍ത്തനം ഏറെ നടക്കുന്നുണ്ട്. ഇത് വിവാഹ ശേഷം വരുത്തുന്ന ആര്‍ത്തവ ക്രമക്കേടുകള്‍ക്കും ആര്‍ത്തവ വ്യത്യാസങ്ങള്‍ക്കും കാരണമാകാം. എന്നാല്‍ ശരീരം ഇതുമായി സന്ധി ചെയ്തു കഴിഞ്ഞാല്‍ പിന്നെ ആര്‍ത്തവത്തില്‍ കാര്യമായ പ്രശ്‌നങ്ങളുണ്ടാകാന്‍ സാധ്യതയില്ല.

പെട്ടെന്ന് വണ്ണം കൂടുന്നതും കുറയുന്നതും ഹോര്‍മോണ്‍ വ്യത്യാസങ്ങൾ ഉണ്ടാകും. വിവാഹ ശേഷം പല സ്ത്രീകള്‍ക്കും പെട്ടെന്ന് തന്നെ തടി വര്‍ധിക്കുന്നത് സ്വാഭാവികമാണ്. തൂക്ക വ്യതിയാനം പലപ്പോഴും ആര്‍ത്തവ ക്രമക്കേടുകള്‍ക്കും ആര്‍ത്തവത്തിന്‍റെ സ്ഥായിയായ സ്വഭാവം മാറാനുമുള്ള കാരണങ്ങള്‍ തന്നെയാണ്. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/CftBWraX7N17TxFnLpyzcJ

Share it:

Health

Post A Comment: