
മുംബൈ: ഓക്‌സിജൻ ക്ഷാമം പരിഹരിക്കാൻ രാജ്യത്തിന് ഒരു കോടി രൂപ നൽകി സച്ചിൻ തെണ്ടുൽക്കർ. മിഷൻ ഓക്‌സിജൻ പദ്ധതിയിലേക്കാണ് സച്ചിൻ തുക കൈമാറിയത്. ഈ പണം കോവിഡ് ആശുപത്രികളിലേക്ക് ഓക്സിജൻ കോൺസെൻട്രേറ്റുകൾ ഇറക്കുമതി ചെയ്യാനായി ഉപയോഗിക്കും. സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് താരം തുക കൈമാറിയതിനെ കുറിച്ചും കോവിഡ് പ്രതിരോധത്തിൽ ഒന്നിച്ചു നിൽക്കേണ്ടതിനെ കുറിച്ചും പറഞ്ഞത്.
കോവിഡ് മുക്തി നേടിയവർ പ്ലാസ്മ ദാനം ചെയ്യണമെന്ന് അഭ്യർത്ഥിച്ച് സോഷ്യൽ മീഡിയയിൽ സച്ചിൻ നേരത്തെ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. തന്‍റെ 48-ാം ജന്മദിനത്തിൽ ആയിരുന്നു സച്ചിൻ ഈ വീഡിയോ പങ്കുവെച്ചത്. ഇപ്പോൾ സമൂഹത്തിനായി ചെയ്യാൻ കഴിയാവുന്ന ഏറ്റവും വലിയ സേവനം പ്ലാസ്മ ദാനം ചെയ്യുക എന്നതാണെന്നും കോവിഡ് ചികിത്സയിൽ ആയിരുന്നു കാലയളവിൽ ആരാധകർ നൽകിയ പിന്തുണ മറക്കാൻ കഴിയില്ലെന്നും സച്ചിൻ വീഡിയോയിൽ വ്യക്തമാക്കിയിരുന്നു. കോവിഡ് ബാധിതനായതിനു ശേഷമുള്ള അനുഭവങ്ങളും ആ വീഡിയോയിൽ സച്ചിൻ പങ്കു വെയ്ക്കുന്നു.— Sachin Tendulkar (@sachin_rt) April 29, 2021
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: