
ന്യൂയോർക്ക്: സ്‌കൂളിൽ നിന്നും തുടർച്ചയായി അശ്ലീല വീഡിയോകൾ വെബ് സൈറ്റിൽ അപ്‌ലോഡ് ചെയ്‌ത സംഭവത്തിൽ അധ്യാപിക പിടിയിൽ. അമേരിക്കയിലെ ന്യൂമെക്‌സിക്കോ സംസ്ഥാനത്തുള്ള ആൽബക്കർക്ക് മിഡിൽ സ്കൂളിലാണ് സംഭവം. വിദ്യാർഥികൾ സെർച്ച് ചെയ്യുന്ന വെബ് സൈറ്റിൽ അശ്ലീല വീഡിയോകൾ കണ്ടതോയെയാണ് സംഭവം പുറത്തു വരുന്നത്.
വീഡിയോകൾ അപ്‌ലോഡ് ചെയ്യുന്നത് സ്‌കൂളിൽ നിന്നാണെന്ന് കണ്ടെത്തിയെങ്കിലും സ്‌കൂളിനെ തകർക്കാൻ ആരെങ്കിലും ചെയ്യുന്നതായിരിക്കുമെന്നാണ് കരുതിയത്. എന്നാൽ പിന്നീട് നടന്ന വിശദമായ അന്വേഷണത്തിലാണ് വീഡിയോ അപ്‌ലോഡ് ചെയ്‌തത് സ്‌കൂളിലെ അധ്യാപിക ആയിരുന്ന യുവതി ആണെന്ന് ബോധ്യമായത്.
ഇതോടെ ഇവരെ ജോലിയിൽ നിന്നും പുറത്താക്കി. അധ്യാപിക അശ്ലീല വീഡിയോകളിൽ അഭിനയിക്കുകയായിരുന്നുവെന്നും സംശയിക്കുന്നുണ്ട്. സ്വയമോ, മറ്റാരുടെയെങ്കിലുമോ സഹായത്തോടെ വീഡിയോ പകർത്തി സ്‌കൂളിൽ നിന്നും വെബ് സൈറ്റിലേക്ക് അപ്‌ലോഡ് ചെയ്യുകയായിരുന്നു.
എട്ടാം ക്ലാസിൽ കണക്ക് അധ്യാപികയായിരുന്നു ഇവർ. സ്‌കൂളിൽ അധ്യാപികയായിരുന്ന കാലയളവില്‍ ഇവർ ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങൾ നടത്തിയിട്ടുണ്ടെന്ന് സ്‌കൂള്‍ മേധാവി ഡോ. ജെസി ബാരി പറഞ്ഞു. ആരാണ് വീഡിയോ എടുത്തതെന്ന് വ്യക്തമല്ല, വീഡിയോയ്ക്കുള്ള ടീച്ചറുടെ വിശദീകരണത്തെക്കുറിച്ച് സ്‌കൂള്‍ അധികൃതര്‍ പ്രതികരിച്ചിട്ടില്ല. അശ്ലീല വീഡിയോ പോസ്റ്റുചെയ്യുന്നത് വിദ്യാർഥികള്‍ക്ക് ആക്‌സസ് ചെയ്യാന്‍ കഴിയുന്ന ഒരു പൊതു ഡൊമെയ്‌നിലായിരുന്നുവെന്നും സ്‌കൂള്‍ പറയുന്നു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: