www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1962) Idukki (1890) Mostreaded (1617) Crime (1478) National (1239) Entertainment (854) world (446) Viral (444) Video (360) Health (210) Gallery (163) mollywood (161) Gulf (141) sports (139) Trending (109) business (95) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) auto (27) editorial (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Women Summits Sneakers

ഗർഭിണിയായ ഇന്ത്യൻ യുവതിയും ഭർത്താവും അമേരിക്കയിൽ കൊല്ലപ്പെട്ട നിലയിൽ

Share it:


ന്യൂജേഴ്‌സി: ഏഴ് മാസം ഗർഭിണിയായ ഇന്ത്യൻ യുവതിയെയും ഭർത്താവിനെയും അപ്പാർട്ട്‌മെന്‍റിൽ മരിച്ച നിലയിൽ കണ്ടെത്തി. അമേരിക്കയിലെ ന്യൂജേഴ്‌സിയിലാണ് സംഭവം. ടെക്കികളായ ബാലാജി ഭരത് രുദ്രവാർ (32) ഭാര്യ ആരതി (30) എന്നിവരെയാണ് മരിച്ചത്. നോർത്ത് എർലിങ്‌ടണിലെ റിവർവ്യൂ ഗാർഡൻസ് കോംപ്ലക്‌സിൽ ടെറസ് അപ്പാർട്മെന്‍റിലാണ് ഇവർ താമസിച്ചിരുന്നത്.

ഇവരുടെ നാല് വയസുള്ള കുട്ടി ബാൽക്കണിയിൽ നിന്നും കരയുന്നത് കണ്ട് അയൽവാസികൾ നടത്തിയ തിരച്ചിലിലാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആരതിയുടെ പ്രസവം അടുത്തതിനാൽ നാട്ടിൽ നിന്നും മാതാപിതാക്കൾ അമേരിക്കയിലേക്ക് പോകാൻ തയാറെടുക്കുകയായിരുന്നു. 

ഇതിനിടെയാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ടു പേരും കുത്തേറ്റ് മരിച്ചതാണെന്നാണ് പൊലീസ് പറയുന്നത്. ആരതിയുടെ വയറിൽ കുത്തേൽക്കുകയും കീറി മുറിക്കുകയും ചെയ്‌തിട്ടുണ്ട്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തു വരുന്നതോടെ സംഭവത്തിൽ വ്യക്തതയുണ്ടാകുമെന്ന വിശ്വാസത്തിലാണ് പൊലീസ്.  

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/IEDeVZV35TG9r0BcZgGIR2

Share it:

National

Post A Comment: