www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1575) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (125) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ആർത്തവം ക്രമം തെറ്റുന്നുണ്ടോ; ഈ കാര്യങ്ങൾ ശ്രദ്ധിക്കാം

Share it:


മാറുന്ന ജീവിത രീതികൾ സ്ത്രീകളുടെ ശാരീരിക- മാനസിക അവസ്ഥകളെ കാര്യമായി തന്നെ ബാധിക്കുന്നുണ്ടെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. ആർത്തവവുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ തന്നെയാണ് പുതുതലമുറയിൽ പെൺകുട്ടികൾ നേരിടുന്ന പ്രധാന പ്രശ്‌നങ്ങൾ.  

ആർത്തവം കൃത്യമല്ലെങ്കിൽ സ്ത്രീകൾ അനുഭവിക്കുന്ന മാനസിക സമ്മർദവും ചെറുതല്ല. ചിലർക്ക് ദേഷ്യവും അസ്വസ്ഥതയും അനുഭവപ്പെടാറുമുണ്ട്. ഒരു കാര്യത്തിലും ശ്രദ്ധ നൽകാൻ കഴിയാത്ത അവസ്ഥയുണ്ടാകും. പൊതുവെ ശാന്തരായവർ പോലും ആർത്തവ ക്രമക്കേടുകൾ കാരണം മറ്റുള്ളവരോട് ദേഷ്യത്തിൽ പെരുമാറിയെന്ന് വരാം. 

ആർത്തവം തെറ്റുന്നതിനു കാരണം



ക്രമമല്ലാത്ത ആർത്തവ ചക്രത്തിന് പല കാരണങ്ങൾ ഉണ്ടാകാം. ജീവിത ശൈലി തന്നെയാണ് ഇതിൽ പ്രധാനം. കാരണം കണ്ടെത്തിയാൽ മാത്രമേ അനുയോജ്യമായ പ്രതിവിധി ചെയ്യാനാകൂ. നിങ്ങളുടെ ജീവിത രീതിയിൽ ചെയ്യുന്ന ഈ അഞ്ച് ശീലങ്ങൾ ക്രമമില്ലാത്ത ആർത്തവത്തിന് വഴിവയ്‌ക്കാമെന്ന് വിദഗ്‌ദർ പറയുന്നു.

മാനസികമായുണ്ടാകുന്ന സമ്മർദ്ദം

മനസിനെയും ശരീരത്തെയും ഒരുപോലെ ബാധിക്കുന്നതാണ് സമ്മർദ്ദം. ജീവിതത്തിന്‍റെ താളം തെറ്റിക്കാൻ കഴിയുന്ന നിശബ്‌ദ അവസ്ഥയാണിത്. അതുകൊണ്ടു തന്നെ പിരീഡ്‌സ് കൃത്യമല്ലാതെ സംഭവിക്കുന്നതിന് പിന്നിൽ ഒരു പ്രധാന കാരണമായി സമ്മർദ്ദത്തെ കണക്കാക്കുന്നു. 

ശരീരത്തിന്‍റെ കൃത്യമായ പ്രവർത്തന രീതിയുടെ താളം മാറുന്നതോടെ ആർത്തവവും കൃത്യതയില്ലാതെ സംഭവിക്കാൻ തുടങ്ങും. അതിനാൽ ജീവിതത്തിലെ സമ്മർദ്ദം കുറയ്ക്കാനുള്ള പരിഹാര മാർഗങ്ങൾ ശീലക്കേണ്ടതാണ്.  

അമിത വ്യായാമം



വ്യായാമം ശരീരത്തിന്‍റെ ആരോഗ്യ നിലനിർത്താൻ ഏറെ അത്യാവശ്യമാണ്, എന്നാൽ അമിതമായാൽ ഇത് വിപരീത ഫലമുണ്ടാകും. കൂടുതലായി വ്യായാമം ചെയ്യുന്നത് ആർത്തവം ക്രമം തെറ്റി സംഭവിക്കുന്നതിനു കാരണമാകും. അതിനാൽ മിതമായ രീതിയിൽ മാത്രം പതിവായി വ്യായാമം ചെയ്യുക എന്നതാണ് ആരോഗ്യകരമായ ശീലം. ഇല്ലെങ്കിൽ ഇത് ഹോർമോൺ പ്രവർത്തനങ്ങളെ ബാധിക്കുകയും ആർത്തവ ക്രമക്കേടുകൾക്ക് വഴിവെക്കുകയും ചെയ്യും. 

ലഹരി ഉപയോഗം



മദ്യം, സിഗരറ്റ്, മറ്റ് ലഹരി വസ്‌തുക്കൾ തുടങ്ങിയവ തുടർച്ചയായി ഉപയോഗിക്കുന്നത് ആർത്തവത്തെ ഗൗരവകരമായി തന്നെ ബാധിക്കും. അതിനാൽ ഇത്തരം ഉൽപ്പന്നങ്ങളുടെ ഉപയോഗം പരമാവധി കുറയ്ക്കുകയോ പൂർണമായി ഒഴിവാക്കുകയോ ചെയ്യാൻ ശ്രമിക്കണം. 

ഭക്ഷണ ശീലം



എണ്ണയില്‍ വറുത്തെടുത്ത ഭക്ഷണങ്ങള്‍, ഫാസ്റ്റ് ഫുഡ്‌, അമിതമായ പഞ്ചസാര ഉപയോഗം എന്നിവ നിങ്ങളുടെ ശരീരത്തെ എല്ലാ രീതിയിലും പ്രശ്‌നത്തിലാകും. ആരോഗ്യകരമായ ശരീരത്തില്‍ മാത്രമാണ് ആര്‍ത്തവം കൃത്യമായി നടക്കുന്നത്. അതിനാല്‍ നല്ല ഭക്ഷണശീലം ഉണ്ടാക്കിയെടുക്കുക.

ഉറക്ക കുറവ്



ആവശ്യത്തിന് ഉറക്കം ലഭിക്കാത്തത് പീരീഡ്‌സ് കൃത്യമല്ലാതാകാൻ കാരണമാകും. എല്ലാ ദിവസവും ഏകദേശം ഒരേ സമയത്ത് ഉറങ്ങാനും ഉണരാനും ശ്രമിക്കുന്നത് ശരീരത്തിനും മനസിനും വളരെ നല്ലതാണ്.  

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/CftBWraX7N17TxFnLpyzcJ

Share it:

Health

Post A Comment: