
ചെന്നൈ: വിജയ വഴിയിൽ ജൈത്ര യാത്ര തുടരാൻ മുംബെയും ഡെൽഹിയും ഇന്ന് നേർക്കുനേർ. സീസണിലെ മൂന്നാം വിജയം ലക്ഷ്യമിട്ടാണ് ഇരു ടീമുകളും ഇന്ന് ഏറ്റമുട്ടുന്നത്. വൈകിട്ട് 7.30ന് ചെന്നൈയിലാണ് മത്സരം.
ആദ്യ തോൽവിക്ക് ശേഷം തുടർച്ചയായ വിജയം നേടിയാണ് മുംബൈ സീസണിൽ തങ്ങളുടെ സ്ഥാനം ഉറപ്പിച്ചത്. ബോളിങ്ങിൽ കിടിലൻ പെർഫോമൻസ് കാഴ്ച്ച വക്കുമ്പോഴും ബാറ്റിങ്ങിൽ അത്ര മെച്ചപ്പെടാൻ മുംബൈയ്ക്ക് കഴിഞ്ഞിട്ടില്ല. ആദ്യ മൂന്ന് താരങ്ങൾക്ക് ശേഷം മധ്യ നിരയിൽ നല്ല പ്രകടനങ്ങളുണ്ടാകുന്നില്ല. പാണ്ട്യ സഹോദരന്മാർ ഇതുവരെ ഫോമിലായിട്ടില്ല.
ഡെൽഹി നിരയിൽ ബാറ്റ്സ്‌മാൻമാർ ആണ് താരം. ധവാനും പൃഥ്വിഷായുമെല്ലാം തകർത്തടിക്കുന്നുണ്ട്. പഞ്ചാബിനെതിരെ വമ്പൻ ടോട്ടലിലേക്ക് ബാറ്റ് വീശിയ രീതി നോക്കിയാൽ മതി. കഴിഞ്ഞ കളിയിൽ ടീമിലിടം കിട്ടിയിട്ടും ഒന്നും ചെയ്യാനാകാതെ പോയ സ്റ്റീവ് സ്‌മിത്ത് ഇന്ന് ചിലപ്പോൾ പുറത്തിരിക്കും.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: