www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഇന്നും മൂന്ന് ലക്ഷം കടന്നു; രാജ്യത്തെ ഞെട്ടിച്ച് കോവിഡ് കണക്കുകൾ

Share it:


ന്യൂഡൽഹി: രാജ്യത്ത് ഇന്നലെയും കോവിഡ് കേസുകൾ മൂന്ന് ലക്ഷം കഴിഞ്ഞു. 3,32,730 പേർക്കാണ് 24 മണിക്കൂറിനിടെ കോവിഡ് കണ്ടെത്തിയത്. ലോക രാജ്യങ്ങളിൽ ഏറ്റവും ഉയർന്ന പ്രതിദിന വർധനവാണിത്. തുടർച്ചയായി രണ്ടാം ദിവസവും കോവിഡ് കേസുകൾ മൂന്നു ലക്ഷം പിന്നിട്ടത് ആശങ്ക ഇരട്ടിയാക്കിയിട്ടുണ്ട്. 2,263 പേരാണ് 24 മണിക്കൂറിനിടെ രോഗം ബാധിച്ച് മരിച്ചത്. 



ഇന്ത്യയിലെ ആകെ രോഗബാധിതരുടെ എണ്ണം 1,62,63,695 ആയി ഉയർന്നു. മരണ സംഖ്യാ 1,86,920 ആയി. നിലവിൽ ഇന്ത്യയിൽ 24,28,616 സജീവ രോഗികളുണ്ട്. രോഗമുക്തരായവരുടെ എണ്ണം 1,36,48,159 ആണ്. കഴിഞ്ഞ ദിവസം രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,14,835 ആയിരുന്നു. 13,54,78,420 പേർ ഇതുവരെ വാക്‌സിനേഷൻ സ്വീകരിച്ചു. 

ഡൽഹിയിൽ സ്ഥിതി ഗുരുതരമാണ് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. മിക്ക ആശുപത്രികളും കടുത്ത വാക്‌സിൻ ക്ഷാമം നേരിടുന്നുണ്ട്. ഡൽഹിയിൽ ഗംഗാറാം ആശുപത്രിയിൽ ഓക്‌സിജൻ ക്ഷാമത്തെ തുടർന്ന് 24 മണിക്കൂറിനിടെ 25 രോഗികൾ മരിച്ചു. 60 പേരുടെ നില ഗുരുതരമായി തുടരുകയാണ്.  

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6

Share it:

National

Post A Comment: