www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1859) Idukki (1799) Mostreaded (1616) Crime (1415) National (1211) Entertainment (843) world (433) Viral (429) Video (355) Health (205) Gallery (162) mollywood (160) sports (138) Gulf (134) Trending (109) business (94) bollywood (89) Science (80) Food (52) Travel (39) kollywood (37) Gossip (33) Tech (31) featured (27) auto (25) Sex (24) Beauty (21) hollywood (19) editorial (16) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (4) boxoffice (2)

only ₹218

only ₹218
White Stone Necklace Set For Women

കട്ടപ്പനയിൽ വീട്ടമ്മയുടെ ദുരൂഹ മരണം; സർവത്ര ദുരൂഹത

Share it:

ഇടുക്കി: കട്ടപ്പന കൊച്ചുതോവാളയിൽ ഉറങ്ങിക്കിടന്ന വീട്ടമ്മയെ പുലർച്ചെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സർവത്ര ദുരൂഹത. കൊച്ചുപുരയ്ക്കൽ ജോർജിന്‍റെ ഭാര്യ ചിന്നമ്മ (60)യാണ് മരിച്ചത്. ചിന്നമ്മയുടെ ശരീരത്തിൽ കിടന്ന സ്വർണാഭരണം നഷ്‌ടമായിട്ടുണ്ടെന്നും മോഷണ ശ്രമത്തിനിടെ നടന്ന കൊലപാതകമാണെന്നും സംശയിക്കുന്നുണ്ട്. എന്നാൽ സംഭവത്തിൽ ദുരൂഹതമാറിയിട്ടില്ലെന്ന് കട്ടപ്പന പൊലീസ് അറിയിച്ചു.  

ജോർജും ഭാര്യ ചിന്നമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. രാവിലെ ഉറക്കം എഴുന്നേറ്റ് താഴത്തെ നിലയിലേക്ക് വരുമ്പോൾ ചിന്നമ്മയെ ചലനമില്ലാതെ കിടക്കുന്നത് കണ്ടെന്നാണ് ജോർജ് പൊലീസിനു നൽകിയിരിക്കുന്ന മൊഴി. തുടർന്ന് നിലവിളിച്ചതോടെ അയൽവാസികൾ ഓടിയെത്തി. ചിന്നമ്മയെ ഉടൻ തന്നെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. 


ആശുപത്രിയിൽ എത്തിച്ച ശേഷമാണ് പൊലീസ് വിവരം അറിയുന്നത്. ഉടൻ തന്നെ സ്ഥലത്തെത്തിയ പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ചിന്നമ്മയുടെ ശരീരത്തിൽ പ്രത്യക്ഷത്തിൽ മുറിപാടുകൾ കണ്ടെത്താനായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. എന്നാൽ വിശദമായ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മാത്രമേ മരണ കാരണം സംബന്ധിച്ച് വ്യക്തതയുണ്ടാകു. 

സ്വർണം നഷ്‌ടമായെന്ന മൊഴിയും പൊലീസ് പരിശോധിച്ചു വരികയാണ്. സംഭവത്തിൽ ദുരൂഹത നിലനിൽക്കുന്നുണ്ടെങ്കിലും ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകു. ചിന്നമ്മയുടെ മൃതദേഹം നിലവിൽ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/HusAZsCPxMwIxKAryVG7rc


Share it:

Idukki

Mostreaded

Post A Comment: