www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1575) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (125) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഉപ്പുതറയിൽ സി.ഐ അടക്കം പത്ത് പൊലീസ് ഉദ്യോഗസ്ഥർക്ക് കോവിഡ്

Share it:



ഇടുക്കി: രണ്ടാം വരവിൽ രോഗ വ്യാപനം രൂക്ഷമായി തുടരുന്ന ഹൈറേഞ്ച് മേഖലയിൽ ആശങ്ക വർധിപ്പിച്ച് പൊലീസ് ഉദ്യോഗസ്ഥർക്ക് കൂട്ടത്തോടെ കോവിഡ്. ഉപ്പുതറ പൊലീസ് സ്റ്റേഷനിലാണ് സി.ഐ ഉൾപ്പെടെ പത്തോളം ഉദ്യോഗസ്ഥർക്ക് കോവിഡ് കണ്ടെത്തിയത്. പഞ്ചായത്തിൽ കോവിഡ് രോഗികളുടെ എണ്ണം വർധിക്കുകയും ഒരാൾ കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്‌തതോടെ മൂന്ന് വാർഡുകൾ കഴിഞ്ഞ ദിവസം കണ്ടെയ്ൻമെന്‍റ് സോണായി പ്രഖ്യാപിച്ചിരുന്നു.  

ഇതിനു പിന്നാലെയാണ് പൊലീസ് സ്റ്റേഷനിൽ കോവിഡ് വ്യാപനം റിപ്പോർട്ട് ചെയ്യുന്നത്. ആന്‍റിജൻ പരിശോധനയിൽ കോവിഡ് നെഗറ്റീവ് കാണിച്ചവർക്ക് ആർ.ടി.പി.സി.ആർ പരിശോധനയിൽ പോസിറ്റീവ് കാണിക്കുകയായിരുന്നു. ഇതിനിടെ തിങ്കളാഴ്ച്ച ആലടി പി.എച്ച് സി.യിൽ നടത്തിയ കോവിഡ് പരിശോധനയിൽ ഉപ്പുതറ പഞ്ചായത്തിൽ പെട്ട നാല് പേർക്കും അയ്യപ്പൻകോവിൽ പഞ്ചായത്തിൽപെട്ട മൂന്നുപേർക്കും രോഗം കണ്ടെത്തിയിട്ടുണ്ട്. 

പ്രദേശത്ത് കഴിഞ്ഞ നാളുകളായി കോവിഡ് കേസുകൾ ദിനം പ്രതിയെന്നോണം റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഉപ്പുതറ പഞ്ചായത്തിലെ 13,14,17 വാർഡുകളാണ് കഴിഞ്ഞ ദിവസം കണ്ടെയ്ൻമെന്‍റായി പ്രഖ്യാപിച്ചത്. ഈ മൂന്നു വാർഡുകളിലുമായി 20 പേർക്കാണ്  രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച പലരും യാത്രകൾ നടത്തിയിട്ടുള്ളതിനാൽ തന്നെ രോഗ ഉറവിടവും വ്യക്തമല്ല. വരും ദിവസങ്ങളിൽ കൂടുതൽ പേരെ പരിശോധനയ്ക്ക് വിധേയമാക്കാനുള്ള നീക്കത്തിലാണ് ആരോഗ്യ വകുപ്പ്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/CftBWraX7N17TxFnLpyzcJ

Share it:

Idukki

Post A Comment: