www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഭാര്യയുടെ ലിവിങ് ടുഗദർ പങ്കാളിയെ ഭർത്താവ് കുത്തിക്കൊലപ്പെടുത്തി

Share it:


ഭോപ്പാൽ: ഭാര്യയുടെ ലിവിങ് ടുഗദർ പങ്കാളിയെ ഭർത്താവ് കുത്തിക്കൊലപ്പെടുത്തി. മധ്യപ്രദേശിലെ ജബൽ പൂരിൽ സിവിൽ ലൈൻസ് പൊലീസ് സ്റ്റേഷനു കീഴിലാണ് സംഭവം നടന്നത്. പ്രകാശ് കോളനിയിലാണ് കൊലപാതകം നടന്നത്. രാജു ജബൽപൂർ എന്നയാളാണ് കൊല്ലപ്പെട്ടത്. 

രാം പ്രസാദ് യാദവ് എന്നയാളാണ് കൊല നടത്തിയത്. കൊല്ലപ്പെട്ട രാജുവും രാം പ്രസാദിന്‍റെ ഭാര്യ നീതു (38)വുമായി അടുപ്പത്തിലായിരുന്നു. ബന്ധം വഷളായതോടെ നീതു ഭർത്താവിനെയും കുട്ടികളെയും ഉപേക്ഷിച്ച് രാജുവിനൊപ്പം നാടു വിട്ടു. തുടർന്ന് ഇവർ ലിവിങ് ടുഗദർ നടത്തുകയായിരുന്നു. ഇതിനിടെയാണ് രാം പ്രസാദ് യാദവ് രാജുവിനെ കൊലപ്പെടുത്തുന്നത്. 

മരിച്ച രാജു ജബൽപൂർ നിവാസിയാണെങ്കിലും കഴിഞ്ഞ നവംബർ മുതൽ ഭോപ്പാലിൽ താമസിച്ചു വരികയായിരുന്നു. നീതുവുമായി ഒളിച്ചോടിയ ശേഷം ഇയാൾ ഭോപ്പാലിൽ വീട് വാടകയ്ക്കെടുത്ത് താമസിക്കുകയായിരുന്നു. മൂന്നു മക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ചാണ് നീതു കാമുകനൊപ്പം ലിവിങ് ടുഗദറിനു പോയത്. 

ഭാര്യയോട് നിരവധി തവണ മടങ്ങി വരാൻ സമ്മർദം ചെലുത്തിയെന്നും ഫലമുണ്ടായില്ലെന്നും പ്രതി പറയുന്നു. ശനിയാഴ്ച്ച മകൾക്ക് സുഖമില്ലെന്ന് പറഞ്ഞ് നീതുവിനെ ബന്ധപ്പെട്ട പ്രതി നീതുവിനെയും രാജുവിനെയും റെയിൽവെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. തുടർന്നാണ് രാജുവിനെ കുത്തിക്കൊലപ്പെടുത്തിയത്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/KWLtWQAGGzp99r8iD7Hl6T

Share it:

Crime

Post A Comment: