www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഒരേ സമയം 16 പേരെ ഡേറ്റിങ്ങിന് വിളിച്ച് യുവതി

Share it:



ഡേറ്റിങ് സൈറ്റുകളിൽ അതീവ രഹസ്യമായി പരതുന്നത് യുവാക്കളുടെ ഹരമാണ്. ഇത്തരത്തിൽ ഡേറ്റിങ് സൈറ്റിൽ പരതിയ 16 യുവാക്കൾക്ക് കിട്ടിയ പണിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. 

ഒരേ സമയം ഡേറ്റിങ്ങിനായി 16 യുവാക്കളെ യുവതി ക്ഷണിച്ചു വരുത്തിയതാണ് സംഭവം. യുവതിയുമായി ഒറ്റയ്ക്കൊരു ഡേറ്റിങ് മോഹിച്ചെത്തിയ കൂട്ടത്തിലെ ഒരു യുവാവാണ് സംഭവത്തിന്‍റെ വീഡിയോ പകർത്തി പുറത്തു വിട്ടത്.  

ഡേറ്റിങ് സൈറ്റിലൂടെയാണ് യുവതിയെ പരിചയപ്പെട്ടതെന്നും യുവാവ് പറയുന്നു. ചാറ്റിലൂടെ യുവതി പല കാര്യങ്ങളും തനിക്ക് പഠിപ്പിച്ചു തന്നുവത്രേ. നേരിട്ട് വന്നാൽ കൂടുതൽ കാര്യങ്ങൾ പഠിപ്പിക്കാമെന്ന് പറഞ്ഞതോടെ യുവാവ് വീണു. അതീവ രഹസ്യമായിരിക്കണം കൂടിക്കാഴ്ച്ചയെന്ന് മാത്രമായിരുന്നു യുവാവിന്‍റെ അഭ്യർഥന. ഇത് യുവതി അംഗീകരിച്ചതോടെ യുവതി പറഞ്ഞ സ്ഥലത്തേക്ക് യുവാവ് എത്തി. എന്നാൽ കണ്ടത് യുവതിക്കൊപ്പം രണ്ട് യുവാക്കളെയാണ്. 

സ്ഥലം തെറ്റിപ്പോയതാണെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ സംസാരിച്ചപ്പോഴാണ് യുവതി ക്ഷണിച്ചിട്ടാണ് അവരും എത്തിയതെന്ന് വ്യക്തമായി. കുറച്ച് സമയത്തിന് ശേഷം ബാക്കിയുള്ളവരും എത്തി. ഇതോടെ പണി കിട്ടിയെന്ന് മനസിലായ യുവാവ് എന്തായാലും ഈ അപൂർവ ഡേറ്റിങ് സംഗമം വീഡിയോയിൽ പകർത്തുകയായിരുന്നു. എന്തായാലും വന്ന യുവാക്കൾ എല്ലാം കബളിപ്പിക്കപ്പെട്ടെങ്കിലും ഒറ്റ ദിവസം കൊണ്ട് യുവതി ഫെയ്‌മസ് ആയത്രേ. വൈറലാകാൻ യുവതി ഒപ്പിച്ച കുസൃതിയായിരുന്നു ഇതെന്നാണ് ലഭിക്കുന്ന വിവരം. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/KWLtWQAGGzp99r8iD7Hl6T

Share it:

Viral

Post A Comment: