www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1575) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (125) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കല്യാണ വേദിയിൽ നിലത്ത് കിടന്ന് കാരണവരുടെ കിടിലൻ ഡാൻസ്

Share it:



കല്യാണ വീഡിയോ വൈറലാക്കാൻ പെടാപാടുപെടുകയാണ് ദമ്പതികളും വീട്ടുകാരും. എന്നാൽ ഒരു പാടുമില്ലാതെ അപ്രതീക്ഷിത സംഭവങ്ങൾ വൈറലാകുന്നതും പതിവാണ്. ഇത്തരത്തിൽ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആകുന്നത്. പ്രായം മറന്നുള്ള ഒരു ഡാൻസാണ് വീഡിയോയിലുള്ളത്.  

കല്യാണ വേദിയിലാണ് സംഭവം. തമിഴിലെ സൊടക്ക് മേലേ സൊഡക്ക് പോടഡി എന്ന ഗാനം അണിയറയിൽ കേട്ടതോടെ വേദിയിലുണ്ടായിരുന്നവർ നൃത്തം ചെയ്യാൻ തുടങ്ങി. കാരണവർമാരായ രണ്ടു പേരും ഇതോടെ നൃത്തം തുടങ്ങി. കറുത്ത കൂളിങ് ഗ്ലാസ് അണിഞ്ഞാണ് ഒരു കാരണവർ നൃത്തത്തിൽ മുഴുകിയത്. മറ്റൊരാളാകട്ടെ കിടിലൻ സ്റ്റെപ്പുകളുമായി എല്ലാവരെയും കൈയിലെടുത്തു. 

ഇതിനിടെ കൂട്ടത്തിൽ ഒരു കാരണവർ എല്ലാവരെയും ഞെട്ടിക്കുകയായിരുന്നു. സ്റ്റേജിൽ മലർന്നു കിടന്ന ഇയാൾ എല്ലാവരെയും ഞെട്ടിക്കുന്ന സ്റ്റെപ്പുകളാണ് പിന്നീട് കാഴ്ച്ചവച്ചത്. കാരണവർ അബദ്ധത്തിൽ വീണതാണെന്ന് കരുതി എഴുന്നേൽപ്പിക്കാനും ശ്രമിക്കുന്നുണ്ട്. 

എന്നാൽ കാരണവർ കിടന്നുകൊണ്ട് സ്റ്റെപ്പിടുകയാണെന്ന് കണ്ടതോടെ കൂടി നിന്നവർ അതിശയിച്ചു പോയി. സോഷ്യൽ മീഡിയയിൽ വീഡിയോ ഇപ്പോൾ വൈറലായിരിക്കുകയാണ്. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്‍റുമായി രംഗത്തെത്തിയത്. ചിലർ കാരണവരെ പുകഴ്ത്തുമ്പോൾ ചിലർ വിമർശിക്കുന്നതും കാണാം. വീഡിയോ കാണാം.

 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/KWLtWQAGGzp99r8iD7Hl6T

Share it:

Video

Post A Comment: