
ന്യൂഡെൽഹി: പശ്ചിമംഗാളിൽ തൃണമൂൽ കോൺഗ്രസും തമിഴ്‌നാട്ടിൽ ഡിഎംകെയും ഭരണം കൈക്കലാക്കുമെന്ന് എക്സിറ്റ് പോൾ സർവേകൾ. ടൈംസ് നൗ സി വോട്ടർ സർവേയിലാണ് ഈ പ്രവചനം. പശ്ചിമബംഗാളിൽ 294 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 158 സീറ്റുകൾ നേടി തൃണമൂൽ കോൺഗ്രസ് നേതൃത്വം നൽകുന്ന മുന്നണി ഭരണ തുടർച്ച ഉറപ്പാക്കും. ബിജെപി നേതൃത്വം നൽകുന്ന മുന്നണി ശക്തമായ മുന്നേറ്റം ഉണ്ടാക്കിയിലെങ്കിലും വിജയം 115 സീറ്റുകളിൽ ഒതുങ്ങും. ഇടതുമുന്നണി അടങ്ങുന്ന വിശാല മുന്നണിക്ക് 19 സീറ്റുകളാണ് സർവേ പ്രവചിക്കുന്നത്.
എബിപി- സി വോട്ടർ സർവേയിലും തൃണമൂലിനു തന്നെയാണ് വിജയം. 152 മുതൽ 164 സീറ്റുകൾ വരെ തൃണമൂൽ നേടുമെന്നാണ് ഇവരുടെ സർവേ സൂചിപ്പിക്കുന്നത്. ബിജെപി നേതൃത്വം നൽകുന്ന മുന്നണിക്ക് 109 മുതൽ 121 വരെ സീറ്റുകൾ ലഭിക്കും. ഇടതുപാർട്ടികളും കോൺഗ്രസും അടങ്ങുന്ന വിശാല മുന്നണി 14 മുതൽ 25 സീറ്റുകള് വരെ നേടുമെന്നും ഇവരുടെ സർവേ സൂചിപ്പിക്കുന്നു. എൻഡി ടിവി സർവേയും തൃണമൂൽ ഭരണം ഉറപ്പിക്കുന്നുണ്ട്.
എന്നാൽ റിപ്പബ്ലിക്ക് സിഎൻഎക്സ് സർവേയിൽ ബിജെപിക്കാണ് മുന്തൂക്കം. ബിജെപി നേതൃത്വം നൽകുന്ന മുന്നണിക്ക് 138 മുതൽ 148 വരെ സീറ്റുകൾ ലഭിക്കുമ്പോൾ തൃണമൂൽ കോൺഗ്രസ് നേതൃത്വം നൽകുന്ന മുന്നണി 128 മുതൽ 138 സീറ്റുകളിലേക്ക് ചുരുങ്ങുമെന്നാണ് സർവേയിലെ സൂചന.
അതേസമയം റിപ്പബ്ലിക്- സി.എൻഎക്‌സ് സർവേയിൽ തമിഴ്നാട്ടിൽ ഡിഎംകെ നേതൃത്വം നൽകുന്ന മുന്നണിക്ക് വിജയം പ്രവചിക്കുന്നു. 234 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 170 സീറ്റുകൾ ഇവർ നേടുമെന്നാണ് കരുതുന്നത്. എൻ.ഡി.ടി.വി സർവേയിലും ഡി.എം.കെയ്ക്ക് ഭരണം ഉറപ്പിക്കുന്നു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: