ന്യൂയോർക്ക്: ജനിച്ച് ആറാഴാഴ്ച്ച മാത്രം പ്രായമുള്ള ഇരട്ടക്കുട്ടികളെ അമ്മ കുത്തിക്കൊലപ്പെടുത്തി. വ്യാഴാഴ്ച്ച ന്യൂയോർക്കിലെ ക്യൂൻസിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. സംഭവത്തിൽ കുട്ടികളുടെ അമ്മ ഡെയ്ൻസ കിൽപാട്രിക്കിനെ പൊലീസ് അറസ്റ്റ് ചെയ്‌തു. സംഭവ ദിവസം ഇവരെ വിളിച്ചിട്ട് കിട്ടാതിരുന്നതിനെ തുടർന്ന് ബന്ധുക്കളാണ് പൊലീസിൽ വിവരം അറിയിച്ചത്.
സ്ഥലത്തെത്തിയ പൊലീസ് നടത്തിയ പരിശോധനയിലാണ് കുട്ടികൾ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കുട്ടികളുടെ തലയിലാണ് കുത്തേറ്റിരിക്കുന്നത്. ഒരു കുഞ്ഞിനെ കൊലപ്പെടുത്തി പുതപ്പു കൊണ്ട് മൂടി സിങ്കിനു താഴെ സൂക്ഷിച്ച നിലയിലായിരുന്നു. പൊലീസ് ചോദ്യം ചെയ്‌തപ്പോഴാണ് രണ്ടാമത്തെ കുട്ടിയുടെ മൃതദേഹം ഇവർ കാണിച്ചുകൊടുക്കുന്നത്.
വീട്ടിൽ നിന്നും ഇവർ കുത്താൻ ഉപയോഗിച്ചതെന്ന് കരുതുന്ന കത്തിയും കണ്ടെത്തി. കുട്ടികളെ വേണ്ടെന്ന് തോന്നിയതിനാലാണ് കൊലപാതകമെന്നാണ് ഇവർ മൊഴി നൽകിയിരിക്കുന്നത്. അതേസമയം കൊലപാതകത്തിനു മറ്റെന്തെങ്കിലും കാരണമുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്.
കുട്ടികൾ ജനിക്കുമ്പോൾ ഇവർ അതീവ സന്തോഷവതിയായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. പ്രസവത്തിനു ശേഷം അടുത്തിടെയാണ് കൊലപാതകം നടന്ന വീട്ടിലേക്ക് ഇവർ താമസം മാറിയത്. ഇവർക്കെതിരെ ഇരട്ട കൊലപാതകത്തിനു കേസെടുത്തു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: