www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1571) Mostreaded (1503) Idukki (1494) Crime (1271) National (1139) Entertainment (803) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (35) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഉറ്റവരെ കോവിഡ് കൊണ്ടുപോയി; മനോവിഷമത്തിൽ രണ്ട് സ്ത്രീകൾ ജീവനൊടുക്കി

Share it:


ഭോപ്പാൽ: ഉറ്റവർ കോവിഡ് ബാധിച്ച് മരിച്ചതില് മനംനൊന്ത് രണ്ട് സ്ത്രീകൾ ജീവനൊടുക്കി. മധ്യപ്രദേശിലാണ് സംഭവം. റെയ്‌സൺ ജില്ലയിലാണ് അമ്മ കോവിഡ് ബാധിച്ച് മരിച്ചതിനെ തുടർന്ന് മകൾ ആത്മഹത്യ ചെയ്‌തത്. മറ്റുകുടുംബാംഗങ്ങളും കോവിഡ് ബാധിച്ച് മരിച്ചിരുന്നുവെന്നാണ് റിപ്പോർട്ട്. ദേവാസ് എന്ന സ്ഥലത്തായിരുന്നു ഇവർ താമസിച്ചിരുന്നത്.  

കോവിഡ് അമ്മയുടെ ജീവനും കൂടി എടുത്തതോടെ അപ്പാർട്ട് മെന്‍റിലെ നാലാം നിലയിൽ നിന്നും താഴേക്ക് ചാടുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ 32 കാരിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. രണ്ട് ദിവസം മുമ്പാണ് ഇവരുടെ അമ്മ കോവിഡ് ബാധിച്ച് മരിച്ചത്. ആത്മഹത്യക്ക് തയ്യാറായി നിന്ന മകളെ തടയാൻ ശ്രമിച്ചെങ്കിലും അവൾ അപാർട്മെന്‍റിനു മുകളിൽ നിന്ന് ചാടുകയായിരുന്നു എന്ന് യുവതിയുടെ പിതാവ് പറഞ്ഞു. 

സമാനമായ സംഭവമാണ് ഇതിന്‍റെ സമീപ പ്രദേശത്ത് നടന്നത്. ഒരു കുടുംബത്തിലെ മൂന്ന് പേർ കോവിഡ് ബാധിച്ച് മരിച്ചതോടെയാണ് യുവതി ജീവനൊടുക്കിയത്. ബാൽകിഷൻ ഗാർഗ് എന്നയാളുടെ ഭാര്യ ചന്ദ്രകല, മക്കളായ സഞ്ജയ്, സ്വപ്നീഷ് എന്നിവരാണ് മരിച്ചത്. പ്രിയപ്പെട്ടവരുടെ മരണം താങ്ങാനാകാതെയാണ് ഈ കുടുംബത്തിലെ ഇളയ മരുമകൾ ആത്മഹത്യ ചെയ്യുകയായിരുന്നു. 

മുന്നറിയിപ്പ്: ഓർക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല...!

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/KWLtWQAGGzp99r8iD7Hl6T

Share it:

National

Post A Comment: