www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഹയാബുസ ഇന്ത്യയിലേക്കെത്താൻ ദിവസങ്ങൾ മാത്രം

suzuki-hayabusa
Share it:
suzuki-hayabusa


ധൂം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിൽ നടൻ ജോൺ എബ്രഹാമിന്‍റെ ബക്ക് റേസ് ഇപ്പോഴും ആരും മറന്നിട്ടുണ്ടാവില്ല. ലോകത്തിലെ തന്നെ ഗ്ലാമർ ബൈക്കുകളിൽ ഒന്നായ സുസുക്കി ഹയാബൂസയാണ് ധൂമിൽ ജോൺ എബ്രഹാം പായിക്കുന്നത്. ബൈക്ക് പ്രേമികളുടെ സ്വ‌പ്‌നമായ ഹയാബുസ ഇന്ത്യയിലേക്കെത്തുന്നുവെന്നതാണ് ഏറെ ആശ്വാകരമായ വാർത്ത.

കഴിഞ്ഞ വർഷം ഭാരത് സ്റ്റേജ് 6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾ നിലവിൽ വന്നതോടെ ഹയാബൂസയെ സുസുക്കി പിൻവലിച്ചിരുന്നു. ആഗോള വിപണിയിൽ നിന്നും അൽപകാലം മാറി നിന്ന ഹയാബൂസ പക്ഷെ ഈ വർഷത്തിന്‍റെ തുടക്കത്തിൽ തിരികെയെത്തി. ഫെബ്രുവരിയിലാണ് അടിമുടി മാറിയ പുത്തൻ ഹയാബൂസയെ സുസുക്കി ആഗോള വിപണിയിൽ അവതരിപ്പിച്ചത്. ഈ മാസം 26 നു പുത്തൻ ഹയാബൂസ ഇന്ത്യൻ വിപണിയിൽ എത്തും. 

suzuki-hayabusa


ഏറെ പുതുമകളോടെയാണ് ഹയാബുസയുടെ രണ്ടാം വരവ്. ഷാർപ്പ് ആയ ബോഡി പാനലുകൾക്കൊപ്പം ഇലക്ട്രോണിക്ക്‌സ് പാക്കേജുകളും മുന്തിയ നിലയിലാണ്. 1340 സിസി, ലിക്വിഡ്-കൂൾഡ്, ഡിഎഎച്ച്സി, 16-വാൽവ്, ഇൻ-ലൈൻ 4 സിലിണ്ടർ എൻജിൻ തന്നെയാണ് പുത്തൻ ഹയാബൂസയ്ക്കും. അതെ സമയം മികച്ച പവർ ഡെലിവറി ഉറപ്പിക്കാൻ ഓരോ ഘടകങ്ങളും മാറ്റി സ്ഥാപിച്ചിട്ടുണ്ട്. 

ടോപ് സ്പീഡിന്‍റെ കാര്യത്തിൽ ഇടിവ് വന്നിട്ടില്ല. മണിക്കൂറിൽ 299 കിലോമീറ്റർ ആയി തുടരുന്നു.  

suzuki-hayabusa


മൂന്ന് ഫാക്റ്ററി പ്രീസെറ്റുകളും മൂന്ന് റൈഡർ ക്രമീകരണങ്ങളും ഇതിൽ സെറ്റ് ചെയ്യാം. 

suzuki-hayabusa


ലോഞ്ച് കൺട്രോൾ, പരമാവധി വേഗത സജ്ജമാക്കാൻ ഉപയോഗിക്കാവുന്ന ആക്റ്റീവ് സ്‌പീഡ്‌ ലിമിറ്റർ, ക്രൂയിസ് കൺട്രോൾ എന്നിവയാണ് മറ്റുള്ള ആകർഷണങ്ങൾ. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6

Share it:

auto

Post A Comment: