www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1576) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

തലവേദന മനസമാധാനം കളയുന്നുണ്ടോ; അൽപം ശ്രദ്ധിച്ചാൽ തലവേദന ഒഴിവാക്കാം

Share it:


നിസാരമെന്ന് കരുതുമെങ്കിലും തലവേദനകൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കാത്തവർ ആരും തന്നെ ഉണ്ടാവാൻ വഴിയില്ല. ലോക ജനസംഖ്യയുടെ 90 ശതമാനത്തോളം ആളുകളും അടിക്കടി തലവേദനയുടെ പ്രശ്‌നങ്ങളെ നേരിടുന്നവരാണെന്നാണ് ലോകാരോഗ്യ സംഘടന തന്നെ വ്യക്തമാക്കുന്നത്. 

പലപ്പോഴും ബാം പുരട്ടുകയോ, ഗുളിക കഴിക്കുകയോ ചെയ്‌ത് താൽകാലി ശമനം തേടുന്നതാണ് ആളുകളുടെ രീതി. എന്നാൽ തലവേദനയുണ്ടാകാനുള്ള കാരണങ്ങൾ കണ്ടെത്തിയാൽ ഇത് വരാതിരിക്കാനും മാർഗങ്ങളുണ്ട്. 



സമ്മർദം...

മാറുന്ന ജീവിത രീതിയിൽ ജോലിപരമായും കുടുംബപരവുമായുള്ള സമ്മർദം തലവേദനക്ക് കാരണമാകുന്നുണ്ട്. അമിതമായി തണുപ്പേറിയ താപനില, വളരെ അധികം സമയം സ്‌ക്രീനിൽ നോക്കി ഇരിക്കുന്നത്, വെള്ളം കുടി കുറയുന്നത്, ഉറക്ക കുറവ്, ഭക്ഷണം ഒഴിവാക്കുന്നത്, മദ്യപാനം, തുടങ്ങിയ കാരണങ്ങൾ പിരിമുറുക്കത്തിനും മാനസികവും ശാരീരികവുമായ സമ്മർദ്ദത്തിനും ഒക്കെ കാരണമാകാം. ഇത് പലപ്പോഴും കഴുത്തിനും തോളിനും ചുറ്റും ഉള്ള ഭാഗത്തെ കാഠിന്യം ഉയർത്തുകയും നെറ്റിയുടെ ഭാഗത്തേക്കും ഉള്ള രക്തയോട്ടത്തിൽ കുറവുണ്ടാകുകയും തലവേദന അടക്കമുള്ള പ്രശ്‌നങ്ങൾക്ക് കാരണമാകുകയും ചെയ്യും.



തലവേദന ഉണ്ടായാൽ അത് എളുപ്പത്തിൽ ഒഴിവാക്കാൻ സഹായിക്കുന്ന നിരവധി പ്രകൃതിദത്ത പരിഹാരങ്ങളുണ്ട്. അവ ഏതെല്ലാം എന്ന് ഇന്ന് നമുക്ക് പരിശോധിച്ചറിയാം. 



ശരീരത്തിൽ സംഭവിക്കുന്ന നിർജലീകരണം വിട്ടുമാറാത്ത തലവേദനയ്ക്ക് കാരണമാകുന്ന ഒന്നാണ്. എപ്പോഴും ആവശ്യമായ അളവിൽ വെള്ളം കുടിച്ചുകൊണ്ട്  ശരീരത്തെ നിർജലീകരണം സംഭവിക്കാതെ നിലനിർത്തുന്നത് തലവേദനയുടെ ലക്ഷണങ്ങളെ ഏറ്റവും എളുപ്പത്തിൽ അകറ്റി നിർത്താനും വേദന കുറയ്ക്കാനുമെല്ലാം സഹായിക്കുമെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. 

ദിവസം മുഴുവനുമായി ഇടയ്ക്കിടെ ചെറിയ അളവിൽ വെള്ളം കുടിക്കുന്നത് പതിവാക്കി മാറ്റുക. തേങ്ങാവെള്ളം അല്ലെങ്കിൽ ORS പോലുള്ളവ കൂടുതലായി കുടിക്കുക. ജലസമൃദ്ധമായ പഴങ്ങളും പച്ചക്കറികളും കൂടുതൽ കഴിക്കുന്നതും ഇക്കാര്യത്തിൽ വളരെയധികം സഹായം ചെയ്യും.

തലവേദന അനുഭവപ്പെടുമ്പോൾ കഴുത്തിൽ ഒരു ഹീറ്റിങ് പാഡ് പ്രയോഗിക്കുന്നത് വേദനയെ എളുപ്പത്തിൽ ഒഴിവാക്കാനുള്ള ഒരു പ്രതിവിധിയാണ്. സമ്മർദ്ദം അല്ലെങ്കിൽ പിരിമുറുക്കം മൂലമാണ് തലവേദന ഉണ്ടാകുന്നതെങ്കിൽ ഒരു ഹീറ്റ് തെറാപ്പി ഇക്കാര്യത്തിൽ നിങ്ങളെ മികച്ച രീതിയിൽ സഹായിക്കും. 

നിങ്ങളുടെ കഴുത്തിലും തോളിന്റെ ഭാഗത്തും ഒക്കെ ഒരു ചൂടു പിടിക്കുന്നത് പിരിമുറുക്കമുള്ള പേശികൾക്ക് വിശ്രമം നൽകാനും വേദന കുറയ്ക്കാനുമൊക്കെ സഹായിക്കുന്നു. ഒരു ഹീറ്റിങ് പാഡോ ചൂട് വെള്ളത്തിന്റെ ബാഗോ 10-15 മിനിറ്റ് നേരം ഉപയോഗിക്കാം.

ദിവസവും വെറും 30 മിനിറ്റ് നേരമെങ്കിലും വേഗത്തിലുള്ള നടത്തം ശീലമാക്കുക. തലവേദനയുടെ ലക്ഷണങ്ങൾ അടിക്കടി നിങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ടെങ്കിൽ ഈയൊരു ദിനചര്യ നിങ്ങളുടെ ജീവിതത്തിൽ വളരെയധികം വ്യത്യാസങ്ങൾ സൃഷ്ടിക്കുമെന്ന് ഉറപ്പാണ്.

തലവേദനയെ എളുപ്പത്തിൽ ഒഴിവാക്കാൻ സഹായിക്കുന്ന ഗുണങ്ങൾ റോസ്മേരി ഓയിലിലുണ്ട്. റോസ്മേരി ഓയിലിൽ അടങ്ങിയിട്ടുള്ള റോസ്മാരിനിക് ആസിഡ് പ്രകൃതിദത്തമായ ഒരു വേദന സംഹാരിയാണ്. 1 ടേബിൾ സ്‌പൂൺ കാരിയർ ഓയിൽ കുറച്ച് തുള്ളി റോസ്മേരി ഓയിലിൽ ചേർത്ത് കലർത്തുക. നിങ്ങളുടെ നെറ്റിയിൽ ഈ മിശ്രിതം ഉപയോഗിച്ച് മസാജ് ചെയ്യുക. കുറച്ചു സമയങ്ങൾക്കുള്ളിൽ തന്നെ നിങ്ങളുടെ തലവേദന വിട്ടു മാറുന്നത് നിങ്ങൾ തിരിച്ചറിയും. ലാവൻഡർ എണ്ണയും ഇത്തരത്തിൽ തലവേദനയ്ക്ക് പരിഹാരമാണ്. 





വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/FqW7VJGGtZ9IrG38Ai0WK1


Share it:

Health

Post A Comment: