www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

രണ്ട് വയസുള്ള കുഞ്ഞിനെയും ഭർത്താവിനെയും ഉപേക്ഷിച്ച് ഒളിച്ചോട്ടം; യുവതിയും കാമുകനും പിടിയിൽ

Share it:



കല്ലമ്പലം: നാല് വർഷം മുമ്പ് ഒളിച്ചോടി വന്ന് വിവാഹം കഴിച്ച ഭർത്താവിനെയും രണ്ടു വയസുള്ള കുഞ്ഞിനെയും ഉപേക്ഷിച്ച് മറ്റൊരു കാമുകനൊപ്പം മുങ്ങിയ യുവതി പിടിയിൽ. കടയ്ക്കൽ സ്വദേശിയായ 23 കാരനൊപ്പമാണ് യുവതി നാടു വിട്ടത്. ഇരുവരെയും പള്ളിക്കൽ പൊലീസാണ് അറസ്റ്റ് ചെയ്‌തത്. 

നാല് വർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. ദീർഘനാളത്തെ പ്രണയത്തിനു ശേഷം ഒളിച്ചോടി വന്ന് വിവാഹം കഴിക്കുകയായിരുന്നു. ഇതിനിടെയാണ് 23 കാരനുമായി യുവതി അടുപ്പത്തിലായത്. ഇതോടെ ഭർത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് അയാൾക്കൊപ്പം പോകുകയായിരുന്നു. 

സംഭവത്തിൽ യുവതിയുടെ ഭർത്താവാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. പിഞ്ചു കുഞ്ഞിനെ ഉപേക്ഷിച്ചതിനാണ് യുവതിക്കെതിരെ കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ 26നായിരുന്നു ഇരുവരുടെയും ഒളിച്ചോട്ടം. പിഞ്ചുകുഞ്ഞിനെ ഉപേക്ഷിക്കാൻ പ്രേരിപ്പിച്ച കുറ്റത്തിന് കാമുകനെതിരെ ബാലനീതി വകുപ്പു പ്രകാരവും കേസെടുത്തിട്ടുണ്ട്. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/KWLtWQAGGzp99r8iD7Hl6T

Share it:

Viral

Post A Comment: