www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1575) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (125) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

വിദ്യാർഥിയുമായി ശാരീരിക ബന്ധം: 31 കാരി അധ്യാപിക അറസ്റ്റിൽ

Share it:



ടെക്‌സാസ്: ഓൺലൈൻ ഗെയിമിന്‍റെ മറവിൽ വിദ്യാർഥിയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ട അധ്യാപിക അറസ്റ്റിൽ. ടെക്‌സാസിലെ ടോംബോൾ ഇന്‍റർമീഡിയറ്റ് സ്‌കൂളിലെ അധ്യാപിക മാർക്ക ലീ ബോഡിനാണ് അറസ്റ്റിലായത്. 31 കാരിയായ മാർക്ക വർഷങ്ങളോളം വിദ്യാർഥിയുമായി അരുതാത്ത ബന്ധം സ്ഥാപിച്ചിരുന്നതായി പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. വിദ്യാർഥി തന്നെയാണ് തന്നെ അധ്യാപിക ശാരീരികമായി ഉപദ്രവിക്കുന്നതായി അറിയിച്ചത്. തുടർന്ന് പൊലീസ് അന്വേഷണം നടത്തിയാണ് മാർക്കയെ അറസ്റ്റ് ചെയ്യുന്നത്.  

വിദ്യാർഥിയോടൊപ്പം ഓൺലൈൻ ഗെയിം കളിച്ചിരുന്ന മാർക്ക കുട്ടിക്ക് അശ്ലീല ചിത്രങ്ങളും സന്ദേശങ്ങളും അയക്കുകയായിരുന്നു. കുട്ടിക്ക് 13 വയസ് തികഞ്ഞതിന്‍റെ തൊട്ടടുത്ത ദിവസമാണ് ഇവർ ആദ്യമായി കുട്ടിയെ ശാരീരിക ബന്ധത്തിനു നിർബന്ധിച്ചത്. 

മൂന്നു വർഷത്തോളം പിന്നീട് ഈ ബന്ധം തുടർന്നു. അധ്യാപിക കുട്ടിക്ക് അയച്ച സന്ദേശങ്ങളും ചിത്രങ്ങളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കുട്ടിയുമായുള്ള ബന്ധം വളർന്നതോടെ മാർക്ക ഭർത്താവിനെ ഉപേക്ഷിച്ച് കുട്ടി താമസിക്കുന്ന അപ്പാർട്ട് മെന്‍റ് കോംപ്ലക്‌സിലേക്ക് താമസം മാറി. ആർക്കും സംശയം തോന്നാതെ പരസ്‌പരം ബന്ധപ്പെടാനായിരുന്നു അധ്യാപികയുടെ നീക്കം. 

ക്ലാസ് മുറിയിലും കാറിലും വച്ച് തന്നെ അധ്യാപിക ഉപദ്രവിച്ചതായും കുട്ടി പൊലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാൽ വിദ്യാർഥിയുടെ ആരോപണം അധ്യാപിക നിരസിച്ചു. തന്‍റെ സ്വകാര്യ ചിത്രങ്ങൾ കൈക്കലാക്കിയ വിദ്യാർഥി തന്നെ ചൂഷണം ചെയ്യുകയായിരുന്നുവെന്നാണ് ഇവരുടെ വാദം. അതേസമയം അന്വേഷണത്തിൽ പീഡനം കണ്ടെത്തിയതോടെ അധ്യാപികയ്ക്ക് ഒരു ലക്ഷം ഡോളർ പിഴ ഒടുക്കേണ്ടി വരും. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/JsVgnGYPwOZ0Bsjs6hu5nD


Share it:

world

Post A Comment: