www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1576) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

പ്രണയിച്ച കന്യാസ്ത്രീകളെ വിവാഹം ചെയ്‌ത് സഹോദരങ്ങളായ വൈദികർ; സംഭവം തലശേരി രൂപതയിൽ

Share it:



കണ്ണൂർ: വൈദികരും കന്യാസ്ത്രീകളും തമ്മിലുള്ള പ്രണയ ബന്ധങ്ങളുടെ വാർത്തകൾ മുമ്പും നിരവധി പുറത്തു വന്നിട്ടുണ്ട്. എന്നാൽ പ്രണയിച്ച കന്യാസ്ത്രീകളെ വിവാഹം കഴിച്ച് ജീവിതത്തിൽ ഒപ്പം കൂട്ടിയ സംഭവം അപൂർവമാണ്. ഇത്തരം ഒരു സംഭവമാണ് തലശേരി രൂപതയിൽ നടന്നത്. സഹോദരങ്ങളായ രണ്ട് വൈദികരാണ് തങ്ങൾ പ്രണയിച്ച കന്യാസ്ത്രീകളെ തന്നെ വിവാഹം കഴിച്ചത്.  

വൈദികരെയും കന്യാസ്ത്രീകളെയും അനുമോദിച്ച് സോഷ്യൽ മീഡിയയിൽ വന്ന കുറിപ്പാണ് സംഭവം പുറത്തു വിട്ടത്. ഇതോടെ ഇരുവർക്കും ആശംസയുമായി സോഷ്യൽ മീഡിയയും രംഗത്തെത്തി. തലശേരി അതിരൂപതയിലെ വികാരിയായിരുന്ന ഫാ. ഷാജി കരിങ്ങാട്ടിൽ, കെ.സി.വൈ.എം. തലശേരി അതിരൂപതാ ഡയറക്‌ടർ ഫാ. ബിജു കരിങ്ങാട്ടിൽ എന്നിവരാണ് കന്യാസ്ത്രീകളെ വിവാഹം കഴിച്ചത്.

ഇരുവർക്കും വിവാഹ മംഗള ആശംസകൾ നേർന്ന് സോഷ്യൽ മീഡിയയിലെത്തിയ കുറിപ്പ് ഇപ്പോൾ ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ്. വൈദികരുടെയും കന്യാസ്ത്രീകളുടെയും ചിത്രങ്ങൾ സഹിതമാണ് കുറിപ്പ് പുറത്തു വന്നത്. വിവാഹ വേഷത്തിലുള്ള വൈദികനെയും കന്യാസ്ത്രീയെയുമാണ് ഒരു ചിത്രത്തിൽ കാണുന്നത്. മറ്റൊന്നിൽ വൈദികന്‍റെ നെഞ്ചോട് ചേർന്നാണ് പങ്കാളി. 


സഭയിൽ ഇത്തരം ഒരു സംഭവം ആദ്യമാണെന്നും സോഷ്യൽ മീഡിയയിൽ അഭിപ്രായം ഉയരുന്നുണ്ട്. പ്രണയിക്കുന്ന വൈദികർ ഇത്തരത്തിൽ വിവാഹം കഴിച്ചാൽ സഭയുടെ ചീത്തപ്പേര് മാറുമെന്നാണ് ഒരു വിഭാഗം പറയുന്നത്. എന്നാൽ പ്രണയത്തിന്‍റെ പേരിൽ തിരുവസ്ത്രം ഉപേക്ഷിച്ച വൈദികരെയും കന്യാസ്ത്രീകളെയും വിമർശിക്കുന്നവരും കുറവല്ല. 

സോഷ്യൽ മീഡിയയിലെ ക്രൈസ്തവ ഗ്രൂപ്പുകളിലും മറ്റും സംഭവം വൻ ചർച്ചയായി മാറിയിരിക്കുകയാണ്. അടുത്തിടെയായി തലശേരി രൂപതയിൽ നിന്നും വൈദികരുടെ വഴിവിട്ട ബന്ധങ്ങൾ സംബന്ധിച്ച് നിരവധി വാർത്തകൾ പുറത്തു വന്നിരുന്നു. ഇതിനിടെയാണ് പുതിയ സംഭവം. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L

Share it:

Kerala

Mostreaded

Post A Comment: