
തലശേരി: പ്രായക്കൂടുതൽ കാരണം ഒളിച്ചോട്ടത്തിൽ നിന്നും കാമുകൻ പിൻമാറിയതിനു പിന്നാലെ വീട്ടമ്മയുടെ പരാക്രമം പൊലീസിനെയും കാമുകനെയും പുലിവാല് പിടിപ്പിച്ചു. തലശേരി സ്വദേശിനിയായ 38 കാരിയാണ് സോഷ്യൽ മീഡിയ കാമുകനൊപ്പം ഒളിച്ചോടാനായി പയ്യാമ്പലത്തെത്തിയത്. 20 വയസുകാരനായ കാമുകനുമായി ചാറ്റിങ്ങിലൂടെയാണ് ബന്ധം സ്ഥാപിച്ചത്.
വിവാഹിതയും നാലു വയസുള്ള കുട്ടിയുടെ അമ്മയുമാണ് യുവതി. ഭർത്താവ് അറിയാതെ തുടർന്ന ചാറ്റ് ബന്ധം പിന്നീട് വഷളാകുകയായിരുന്നു. ഇതോടെ യുവതി ഭർത്താവിനെയും കുട്ടിയെയും ഉപേക്ഷിച്ച് ഒളിച്ചോടാൻ കാമുകനുമായി ചട്ടം കെട്ടി. എന്നാൽ പയ്യാമ്പലത്തെത്തിയ കാമുകൻ കാമുകിക്ക് തന്നെക്കാൾ എട്ട് വയസ് കൂടുതലുണ്ടെന്ന് ബോധ്യമായതോടെ ഒളിച്ചോട്ടത്തിൽ നിന്നും പിൻമാറി.
ഇതോടെയാണ് യുവതി പരാക്രമം കാട്ടി തുടങ്ങിയത്. കാമുകന്‍റെ മുന്നില്‍ വച്ച് കടലില്‍ ചാടി ജീവനൊടുക്കാന്‍ ശ്രമിച്ച യുവതിയെ ഒടുക്കം പിങ്ക് പൊലീസാണ് രക്ഷിച്ചത്. ഇവിടുന്ന് രക്ഷിച്ച് പൊലീസ് സ്റ്റേഷനിൽ എത്തിച്ച യുവതി ഇവിടെ സാനിറ്റൈസർ കുടിച്ച് വീണ്ടും ജീവനൊടുക്കാൻ ശ്രമിച്ചു. നിലവിൽ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് ഇവരെ. പയ്യാമ്പലത്തു നിന്നും പൊലീസ് യുവതിയെ സ്റ്റേഷനിലെത്തിച്ച ശേഷം ഭര്‍ത്താവിന്‍റെയും ബന്ധുക്കളുടെയും സാന്നിധ്യത്തില്‍ സംസാരിക്കുന്നതിനിടെയായിരുന്നു യുവതി സാനിറ്റൈസര്‍ കുടിച്ചത്.
ഒളിച്ചോട്ടത്തിനായി യുവതി വീട് വിട്ടിറങ്ങിയതിനു പിന്നാലെ തന്നെ ഭർത്താവ് പൊലീസിനെ സമീപിച്ചിരുന്നു. ഇതനുസരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പയ്യാമ്പലത്ത് ഉണ്ടെന്ന് വിവരം ലഭിച്ചത്. യുവതിയുടെ ആത്മഹത്യ നീക്കം മനസിലാക്കിയ തലശേരി പൊലീസ് വിവരം കണ്ണൂര്‍ പിങ്ക് പൊലീസിനു കൈമാറി. തുടര്‍ന്ന് സ്ഥലത്തെത്തിയ പിങ്ക് പോലീസ് ഇരുവരേയും കസ്റ്റഡിയിലെടുത്ത് വനിതാ സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു.
ഇതിനിടയില്‍ യുവതിയുടെ ഭര്‍ത്താവും ബന്ധുക്കളും സ്റ്റേഷനിലെത്തിയിരുന്നു. അതേസമയം തനിക്ക് യുവതിക്കൊപ്പം ജീവിക്കേണ്ടെന്നാണ് 30 കാരൻ കാമുകന്‍റെ നിലപാട്. ചാറ്റിങ്ങിൽ മാത്രമാണ് താൽപര്യമെന്നും യുവതി നിർബന്ധിച്ചതുകൊണ്ടാണ് ഒളിച്ചോട്ടത്തിന് ആദ്യം സമ്മതിച്ചതെന്നും ഇയാൾ മൊഴി നൽകി.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: