www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ആറാം ദിവസവും മൂന്ന് ലക്ഷത്തിനു മുകളിൽ; രാജ്യത്ത് കുറവില്ലാതെ കോവിഡ് വ്യാപനം

Share it:



ന്യൂഡെൽഹി: രാജ്യത്ത് തുടർച്ചയായ ആറാം ദിവസവും മൂന്നു ലക്ഷത്തിലേറെ കോവിഡ് കേസുകൾ. 3,23,144 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം 3,52,991 പേർക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിൽ 2771 മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. 

ഇതോടെ രാജ്യത്തെ കോവിഡ് മരണം 1,97,894 ആയി. 1,76,36,307 പേർക്കാണ് രാജ്യത്ത് കോവിഡ് ഇതുവരെ സ്ഥിരീകരിച്ചത്.  ഇന്നലെ 2,51,827 പേർ കോവിഡ് മുക്തരായി ആശുപത്രി വിട്ടു. ഇതുവരെ 14,52,71,186 പേർ വാക്സിൻ സ്വീകരിച്ചിട്ടുണ്ട്. 28,82,204 ആക്ടീവ് കേസുകളാണ് രാജ്യത്തുള്ളത്. ഇതുവരെ 1,45,56,209 പേർ കോവിഡ് മുക്തരായി. 

പതിവ് പോലെ രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളിൽ 47.67 ശതമാനവും അഞ്ച് സംസ്ഥാനങ്ങളിൽ നിന്നാണ്. മഹാരാഷ്ട്രയിൽ മാത്രം 15.07 ശതമാനം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ഇന്നലെ മരിച്ചവരിൽ 524 പേരും മഹാരാഷ്ട്രയിൽ നിന്നാണ്. ഡൽഹിയിൽ ഇന്നലെ 380 പേർ കോവിഡ് ബാധിച്ച് മരിച്ചു. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം അഞ്ച് സംസ്ഥാനങ്ങളിൽ ഇങ്ങനെ,

മഹാരാഷ്ട്ര- 48,700

ഉത്തർപ്രദേശ്- 33,551

കർണാടക- 29,744

കേരളം-21,890

ഡൽഹി-20201

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/KWLtWQAGGzp99r8iD7Hl6T

Share it:

National

Post A Comment: